KERALAlocaltop news

ഗുരു സമർപ്പണമായി ഗൗരി നന്ദനയുടെ നൃത്ത കച്ചേരി

കോഴിക്കോട് : രണ്ട് മണിക്കൂർ നേരം നൃത്താഞ്ജലിയുമായി വേദിയെ ധന്യമാക്കിയ ഗൗരി നന്ദനയുടെ നൃത്ത കച്ചേരി ഗുരു സമർപ്പണമായി . എസ് കെ പൊറ്റക്കാട് ഹാളിലായിരുന്നു സിൽവർ ഹിൽസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഗൗരി നന്ദനയുടെ നാട്യ ധാര ഭരതനാട്യ പ്രകടനം. ഗംഭീര നാട്ട രാഗത്തിൽ പുഷ്പാഞ്ജലിയിൽ തുടങ്ങി ജാനകി രാഗത്തിലെ തില്ലാനയിലാണ് നൃത്ത കച്ചേരി സമാപിച്ചത്. മൂന്നാം വയസിൽ ആർ എൽ വി ആനന്ദിന്റെ കീഴിൽ നൃത്തം അഭ്യസിച്ച് തുടങ്ങിയ ഗൗരി നന്ദ നിലവിൽ ഗുരു ഡോ ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയുടെ ശിഷ്യയാണ്. 2019 ൽ കാസർഗോഡ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരത നാട്യം, കുച്ചിപ്പുടി, മോഹനീയാട്ടം എന്നിവയിൽ A ഗ്രെയിഡ് നേടിയിരുന്നു. ഈയിടെ നടന്ന ഉദയ്പൂർ ഫെസ്റ്റിൽ ആൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ (എയ്ഡ) കലാതിലക പട്ടവും കരസ്ഥമാക്കി. എയ്ഡയുടെ എം പാനൽ ആർട്ടിസ്റ്റ് കൂടിയാണ് ഗൗരി നന്ദന. വെസ്റ്റ് ഹിൽ സ്വദേശി കെ.സന്തോഷ് കുമാറിന്റെയും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.കെ ജോതികയുടെയും മകൾ . ഏക സഹോദരൻ – അക്ഷയ് സന്തോഷ്.
ഓം സ്കൂൾ ഓഫ് ഡാൻസ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നന്ദന നൃത്ത കച്ചേരി ആൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ ഡയറക്ടർ ഡോ.ജി രതീഷ് ബാബുവും കലാമണ്ഡലം ഡോ. ധനുഷ സന്യാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം സത്യവ്രതൻ , ഡോ. മധുസൂതനൻ ഭരതാഞ്ജലി, സ്കൂൾ ഡയറക്ടർ അച്ചാമ്മ ആന്റണി ,കെ.സി രൂപേഷ്, ഡോ. ജോയ് കൃഷ്ണൻ, സിനി വർഗ്ഗീസ്, എന്നിവരെ ആദരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close