KERALAlocaltop news

താമരശേരി എസ് ഐ സനൂജ് ഹൃദയാഘാതം മൂലം മരിച്ചു

താമരശ്ശേരി : താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ് ഐ. വി എസ് സനൂജ് (38) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം.
കോഴിക്കോട് കോവൂർ സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close