KERALAlocaltop news

ആക്‌സിഡന്റ് ജി ഡി എൻ‍ട്രി നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും

തിരുവനന്തപുരം :

വണ്ടിയൊന്നു തട്ടി… ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ?” – പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്.

പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങൾ പോൽ ആപ്പിൽ ലഭ്യമാണ്

#keralapolice

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close