EDUCATIONKERALAlocaltop news

എൻ ഐ ടി പൂർവ്വ വിദ്യാർത്ഥി സംഗമം : വേൾഡ് നെറ്റ്ക്ക മീറ്റ് – 22 ഇന്നും നാളെയും

 

കോഴിക്കോട് : എൻ ഐ ടി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എൻ ഐ ടി അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 1961 – 2022 കാലയളവിൽ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയവരുടെ സംഗമം – വേൾഡ് നെറ്റ്ക്ക മീറ്റ് – 22 , ഓഗസ്റ്റ് 26, 27- വെള്ളി ,ശനി (ഇന്നും നാളെയും )ദിവസങ്ങളിൽ സരോവരം ട്രെഡ് സെന്ററിൽ നടക്കും . ഇന്ന് വൈകുന്നേരം 4 മണിക്ക് ഏഴിമല നാവിക അക്കാദമി കാമന്റഡ് വൈസ് അഡ്മിറൽ പുനീത് കുമാർ ബെഹൽ ഉദ്ഘാടനം ചെയ്യും. അലുമിനി അസോസിയേഷൻ പ്രസിഡന്റ് കെ എസ് സുധാകരൻ അധ്യക്ഷത വഹിക്കും. എൻ ഐ ടി ഡയറക്ടർ – പ്രസാദ് കൃഷ്ണ, കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ – കെ അജിത് കുമാർ എന്നിവർ മുഖ്യതിഥികളാകും. ബോർഡ് ഓഫ് ഗവർണ്ണർ സ് – ഗജാല യോഗാനന്ദ് , , പാസ്റ്റ് പ്രസിഡന്റ് – ജോൺ ജോസഫ് എന്നിവർ പ്രസംഗിക്കും . അലുമിനി കാലിക്കറ്റ് ചാപ്റ്റർ – പി സതീഷ് സ്വാഗതവും സെക്രട്ടറി – ജോസഫ് ഫിലിപ്പ് നന്ദിയും പറയും. തുടർന്ന് രാത്രി 7 മണിയ്ക്ക് പ്രശസ്ത ഗായകൻ അനൂപ് ശങ്കറിന്റെ ഗാന വിരുന്ന്. ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ എൻ ഐ ടി ക്യാമ്പസിൽ കൂട്ടായ്മ ഒത്ത് കൂടും. തുടർന്ന് ജനറൽ ബോഡി യോഗം നടക്കും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. വൈകുന്നേരം 4 മണിക്ക് സരോവരം ട്രെഡ് സെന്ററിൽ സമാപന ചടങ്ങ് നടക്കും.
1961 ലാണ് ആർ ഇ സി സ്ഥാപിച്ചത്. 2003 മുതൽ എൻ ഐ ടി എന്ന പേരിൽ അപ്പ്ഗ്രെയിഡ് ചെയ്തു. ഇതിനകം 37,000 ത്തോളം പേർ ഗ്രാജ്വേഷൻ നേടി. അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള സംഗീത വിരുന്നാണ് മുഖ്യ ആകർഷണം. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നുമായി അലുമിനി അംഗങ്ങൾ രണ്ട് ദിവസങ്ങളിലായി എത്തി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close