പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്നലെ വൈകിട്ട് പേരാമ്പ്രയിൽ നടന്ന റാലി ഉജ്വലമായി.10 പഞ്ചായത്തുകൾ പ്രത്യേകം ബാനറുകൾക്കു പിന്നിൽ പതാകകളേന്തി അണിനിരന്നു. ബാൻറ് വാദ്യവും ദഫ് സംഘവും കോൽക്കളിയും ഗാനാലാപനവും റാലിയെ ആകർഷകമാക്കി. പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലിക്ക് ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് എസ്.പി കുഞ്ഞമ്മദ്, സെക്രട്ടറി സി.പി.എ അസീസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് മിസ് ഹബ് കീഴരിയൂർ , മണ്ഡലം ലീഗ് പ്രസിഡൻ്റ് ആർ.കെ മുനീർ, ജന.സെക്രട്ടറി ടി.കെ.എ ലത്തീഫ് ,ട്രഷറർ എം.കെ.സി കുട്ട്യാലി, ഒ.മമ്മു, വി.വി.എം ബഷീർ, മുനീർ കുളങ്ങര, പി.ടി അഷ്റഫ് ,ആനേരി നസീർ, വി.പി റിയാസു സലാം, മൂസ കോത്തമ്പ്ര, ടി.കെ ഇബ്രാഹിം, സയ്യിദലി തങ്ങൾ, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, എസ്.കെ അസ്സയിനാർ, കല്ലൂർ മുഹമ്മദലി, നിയാസ് കക്കാട്, ദിൽഷാദ് കുന്നിക്കൽ, എം.കെ ഫസലുറഹ്മാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.