കൂടരഞ്ഞി : പ്രമുഖ കാലീത്തീറ്റ നിർമ്മാതാക്കളായ മിൽമയും കേരള ഫീഡ്സും കാലിത്തീറ്റയുടെ വില കുത്തനെ ഉയർത്തിയത് ക്ഷീര കർഷകരെ സാരമായി ബാധിക്കുമെന്നും ക്ഷീരർഷകർക്ക് ഈ മേഖല ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, ക്ഷീരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാതെ കർഷകരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന ബന്ധപെട്ട അധികാരികളുടെ നിലപാട് ശരിയല്ലന്ന് യോഗം വിലയിരുത്തി, പാല് ഉല്പാദനച്ചിലവ് ക്രമാതീതമായി വർദ്ധിക്കുയാണന്നും കർഷകർക്ക് സബ്സീഡി നിരക്കിൽ നിലവിലുള്ള കാലിത്തീറ്റ വില കുറച്ച് നല്കണമെന്നും കിസാൻ ജനത പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോർജ്‌പ്ലാക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു, എൽ ജെഡി ദേശീയ സമതി അംഗം പി.എം തോമസ് മാസ്റ്റർ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ്് ജോൺസൺകുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, വിത്സൻ പുല്ലുവേലിൽ, ടോമി ഉഴുനാലിൽ, കെ. ടി ജെയിംസ്, ജോയി ആലുങ്കൽ ,അലക്സ് പുതുപ്പിള്ളിൽ, പ്രിൻസ് കാര്യപ്പുറം, ജിനേഷ് തെക്കനാട്ട്, അജീഷ് കരിയാത്തും കുഴി , തോമസ് ഐക്കരശ്ശേരി, ഹമീദ് ആറ്റുപുറം തുടങ്ങിയവർ പ്രസംഗിച്ചു .