KERALAlocaltop news

വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

കോഴിക്കോട് : വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പിൽ കർണ്ണാടക സൂറത് കല്ലിലെ കോളേജിൽ ബി.ഡി.എസിന് ചേർന്ന വിദ്യാർത്ഥിനിക്ക് വായ്പ അനുവദിച്ചില്ലെന്ന പരാതിയിൽ ബാങ്ക് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 

എസ്.ബി.ഐ. ബാലുശ്ശേരി ശാഖാ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നോട്ടീസയച്ചത്. നന്മണ്ട സ്വദേശി കെ.കെ.വിനോദ്കുമാറും എം.പി. വന്ദനയും സമർപ്പിച്ച പരാതിയിലാണ് നടപടി. പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരു പറഞ്ഞാണ് വായ്പ അനുവദിക്കാത്തത്. പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 17 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close