കോഴിക്കോട് : കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ടൌൺ സർവ്വേ വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി ഉദ്യോഗസ്ഥനെ കണ്ടെത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നതായി മേ യർ ഡേ , ബീന ഫിലിപ്പ് . ഉദ്യോഗസ്ഥരിൽ നിന്നുള്ള ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എന്നാൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ഇന്നത്തെ പത്രമാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടത് പോലെ കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനല്ല. .ജില്ലാ കലക്ടർ നിയമിച്ചിട്ടുള്ള റവന്യൂ വഭാഗം ജീവനക്കാരനാണെന്നും പ്രസ്തുത ഉദ്യോഗസ്ഥന്റെ നിയന്ത്രണം കോഴിക്കോട് താലൂക്ക് തഹസിൽദാർക്കാണെന്നും അറിയിക്കുന്നു. പ്രസ്തുത വിവരം. .ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. കോർപ്പറേഷൻ ഓഫീസിൽ നടന്ന ഇത്തരം ഒറ്റപ്പെട്ട ഒരു സംഭവത്തെ ഉയർത്തിക്കാട്ടി കോർപ്പറേഷൻ ഓഫീസിനെ അപകീർത്തിപ്പെടുത്താനുള്ള പ്രവണത വസ്തുതാ വിരുദ്ധവും അന്യായവുമാണ്. ഒരു ഉദ്യോഗസ്ഥന്റെ തെറ്റായ നടപടിയുടെ പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന വിധത്തിൽ കോർപ്പറേഷൻ ഓഫീസിൽ ജനങ്ങൾക്ക് സേവനമൊന്നും ലഭിക്കുന്നില്ലെന്ന തരത്തിലുള്ള യു.ഡി.എഫ്-ന്റെ ആരോപണങ്ങൾ തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പത്രമാധ്യമങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ മുമ്പിൽ കോർപ്പറേഷൻ ഭരണസംവിധാനത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നു.