കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എത്തിയിട്ടും സാഹിത്യ നഗരം പ്രഖ്യാപന പരിപാടിയിൽ, ലോകപ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രിയുടെ നിലപാട് ധാ ർഷ്ട്യവും കോഴിക്കോട്ടെ സാംസ്കാരിക,പൊതു സമൂഹ സമൂഹത്തെ അപമാനിക്കലും ആണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം അഭിപ്രായപ്പെട്ടു….കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ചടങ്ങിൽ മുഖ്യമന്ത്രിയെ വിമർശിച്ച എം ടി യോടുള്ള പ്രതികാര നിലപാടാണ് പരിപാടിയിൽ നിന്നും മുഖ്യമന്ത്രിവിട്ടു നിന്നത്. ഇന്ത്യയിൽ അത്യപൂർവമായി യൂനുസ്കോ പ്രഖ്യാപിച്ച സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അർഹത നേടിയിട്ട് ഒരു വർഷം കഴിഞ്ഞു. ഈ കാലമത്രയും മുഖ്യമന്ത്രിയെ കാത്തുകൊണ്ടാണ് ലോഗോ പ്രകാശനവും വജ്ര ജൂബിലി സമ്മാനദാന സമർപ്പണവും നീണ്ടുപോയത്…എംടിയെ പോലുള്ള മഹാപ്രതിഭക്ക് വജ്ര ജൂബിലി സമ്മാനം സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിക്ക് മുകളിൽ ഉള്ളവരോ ആയിരുന്നു.. കോഴിക്കോടിന്റെ തിരുമുറ്റത്ത് എത്തിയിട്ടും പരിപാടിക്കു സമയം നൽകാതെ മുഖ്യമന്ത്രി മാറിപ്പോയത് ധിക്കാരപരവും പ്രതിഷേധാർഹമാണ്. എംടിയുടെ മഹിമയും വലിപ്പവും കേരളീയ സമൂഹത്തിന് അറിയാം. മുഖ്യമന്ത്രി സങ്കുചിത താല്പര്യമാണ് ഇവിടെ പ്രകടിപ്പിച്ചത്..വിശാലമായ കാഴ്ചപ്പാട് അദ്ദേഹത്തിൽ നി ന് എല്ലാവരും പ്രതീക്ഷിച്ചു. സ്വന്തം പാർട്ടിയിൽ പെട്ട മുഖ്യമന്ത്രിയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയാത്തത് കോർപ്പറേഷൻ ഭരണകൂടത്തിന്റെ കഴിവുകേട് ഒരിക്കൽ കൂടി പ്രകടമാക്കുന്നതാണ്. കോഴിക്കോടിൻറെ നിരവധി പദ്ധതികൾക്ക് വർഷങ്ങൾ പിന്നിട്ടിട്ടും അനുമതി നൽകാത്ത മന്ത്രിമാരെ തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചുവരുത്തിയത് ശരിയായില്ല. ലോഗോ പ്രകാശിപ്പിക്കാൻ എംടിയെ പോലെ നിരവധി സാഹിത്യപ്രതിഭകൾ കേരളത്തിൽ ഉണ്ടായിട്ടും അവരെയൊക്കെ ഒഴിവാക്കി രാഷ്ട്രീയ പരിപാടിയാക്കി ചുരുക്കിയത് കോർപ്പറേഷൻ ഭരണകൂടത്തിന്റെ സങ്കോചിത താൽപര്യം മാത്രമാണ്….യോഗം നിലപാട് വ്യക്തമാക്കി.. യോഗത്തിൽ യുഡിഎഫ് പാർട്ടി ലീഡർ കെ.സി ശോഭിത അധ്യക്ഷയായി. കെ മൊയ്തീൻ കോയ എസ് കെ അബൂബക്കർ ആയിഷബീ പാടികശാല, കെ പി രാജേഷ് കുമാർ, മനോഹരൻ മാങ്ങാ റിയില്, അജീബ ഷമീൽ, കവിത അരുൺ, കെ റംലത്ത്,ഓമനമധു, സാഹിദ സുലൈമാൻ പ്രസംഗിച്ചു