കോഴിക്കോട് : – യുണൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഓഫ് എക്സ് – സർവ്വീസ്മെൻ സംസ്ഥാന സമ്മേളനം ഇന്ന് 30-12-2022 – ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വെച്ച് ചേർന്നു.
മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് അഡ്വ. എം. പി. സൂര്യനാരായണൻ അദ്യക്ഷത വഹിച്ചു.
ചീഫ് സെക്യൂരിറ്റി ഓഫീസർ അരവിന്ദാക്ഷന്. കെ.ടി.മുഖ്യ പ്രഭാഷണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട് റിട്ടേർഡ് എസ്. ഐ. പി. ജയകൃഷ്ണൻ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രെയിനിംഗ് ക്ലാസ്സിൽ മുഖ്യ ക്ലാസ്സെടുത്തു.
വി. ടി. രമേശ് ബാബു, ഉസ്മാൻ കടവത്ത്, പ്രകാശൻ പുതിയാപ്പ, കെ. ശോഭന, ഇ. ബാലകൃഷ്ണൻ, ഇ. പി. മനോഹരൻ, ആർ. കെ. വേലായുധൻ, പി. ശൈലജ, എം. കുഞ്ഞിരാമനുണ്ണി, സി. സാദാനന്ദക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
സെക്യൂരിറ്റി സേവനം ജനോപകാരപ്രദമാക്കുവാൻ സർവ്വീസ് കാര്യക്ഷമമാക്കണമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്റെ നിർദ്ദേശം സമ്മേളനം പ്രമേയത്തിലൂടെ ഐക്യണ്ഠേന അംഗീകരിക്കുകയും സേവനം മെച്ചപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
സ്വാഗത സംഘം ചെയർമാൻ റിട്ടേർഡ് സുബേദാർ മേജർ. കെ. കെ. ചന്ദ്രൻ സ്വാഗതം പറയുകയും ജനറൽ കൺവീനർ റിട്ടേർഡ് സുബേദാർ ടി. യു. ദിവാകരൻ നന്ദിയും രേഖപ്പെടുത്തി.