local

പ്രസ്സ് ക്ലബ്ബിന് സാനിറ്ററി ഡിസ്പെൻസിംഗ് യൂണിറ്റുകൾ കൈമാറി

ഫർണീച്ചർ മാനുഫാക്ചേർസ് ആന്റ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷ ( ഫ്യൂമ)നും പ്രസ്സ് ക്ലബ്ബിന് സാനിറ്ററി ഡിസ്പെൻസിംഗ് യൂണിറ്റ് നല്കി

കോഴിക്കോട്:  കോവിഡ് കാല സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് , കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന് സാനിറ്ററി സിസ്പെൻസിംഗ് യൂണിറ്റുകൾ നല്കി.
പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് റോട്ടറി പ്രസിഡന്റ് പി.സി കെ രാജനിൽ നിന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ ഏറ്റു വാങ്ങി.
പ്രസ്സ് ക്ലബ്ബ്  ഭരണസമിതിയംഗങ്ങളായ എ വി ഫർദിസ്, പി. ഷിമിത്ത്, റോട്ടറി ട്രഷറർ പ്രദീഷ് മേനോൻ , മുൻ പ്രസിഡന്റ് കെ.വിശ്വനാഥൻ നായർ , ഡയറക്ടർമാരായ ടി.കെ. രാധാകൃഷ്ണൻ , എം.വി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫർണീച്ചർ മാനുഫാക്ചേർസ് ആന്റ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷ ( ഫ്യൂമ)നും പ്രസ്സ് ക്ലബ്ബിന് സാനിറ്ററി ഡിസ്പെൻസിംഗ് യൂണിറ്റ് നല്കി. ഫ്യൂമ ജില്ലാ പ്രസിഡന്റ് ബാബുരാജ് ചന്ദ്രിക ,യൂണിറ്റ് പ്രസ് ക്ലബ്ബിന് കൈമാറി. അഹമ്മദ് വേങ്കാടൻ, റാഫി പുത്തൂർ, വേണു സുമുഖൻ, പ്രസീദ് ഗുഡ് വേ, ബിജു കുന്നത്ത്  എന്നിവർ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close