കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട കോതി, ആവിക്കൽ എന്നിവിടങ്ങളിൽ പണിയുന്ന മലിനജല സംസ്കരണ പ്ലാന്റ് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന അമൃത് 2.0 ലേക്ക് മാറ്റാൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 12 യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പോടെയാണ് കൗൺസിൽ തീരുമാനം.വോട്ടെടുപ്പിലൂടെയാണ്
പ്രദേശവാസികളുടെ എതിറപ്പ് കാരണം നിർദ്ദിഷ്ട പ്ലാന്റുകളുടെ നിർമാണ കാലാവധി മാർച്ച് 31ഓടെ അവസാനിക്കാനിരിക്കെയാണ് കോർപറേഷൻ തീരുമാനം.
അമൃത്രണ്ടാംഘട്ടത്തിലേക്ക്മാറ്
കേരള, കേന്ദ്ര ബജറ്റുകളെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ബജറ്റുകൾ ജനദ്രോഹപരമെന്ന് ആരോപിച്ചുള്ള ലീഗിലെ കെ. മൊയതീൻ കോയയുടെയും കേരള ബജറ്റിനെതിരായ ബി.ജെ.പിയിലെ നവ്യ ഹരിദാസിന്റെയും അടിയന്തര പ്രമേയങ്ങൾക്ക് മേയർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് സി.പി.എമ്മിലെ സി.എം. ജംഷീറിന്റെ കേന്ദ്ര ബജറ്റിനെതിരായ അടിയന്തര പ്രമേയത്തിന് അനുമതി കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ യു.ഡി.എഫും ടി.റനീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പിയു പ്ലക്കാർഡും മുദ്രാവാക്യവുമായി സഭ വിടുകയായിരുന്നു. എസ്.കെ.അബൂബക്കർ, ഡോ.എസ്.ജയശ്രീ, ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെ.ടി.സുഷാജ്, അൽഫോൻസ മാത്യു, പി.കെ.നാസർ, എസ്.കെ.അബൂബക്കർ, വി.കെ. മോഹൻദാസ്, സരിത പതിയേരി, ടി.സുരേഷ്കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
പി.എൻ.ബിയിലെ കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അജണ്ടയും കൗൺസിലയിൽ ഏറെ നേരം പ്രതിഷേധേമായി. മുൻ മേയർ എം.ഭാസ്കരന്റെ കാലത്ത് അഴിമതി അന്വേഷിക്കാൻ സർവകക്ഷിയെ നിയോഗിച്ചിരുന്നെന്ന പ്രതിപക്ഷനേതാവ് കെ.സി. ശോഭിതയുടെ പരമാർശം പ്രതിപക്ഷ ഭരണപക്ഷ ഏറ്റുമുട്ടലിലെത്തി. ശോഭിത പരമർശം പിൻവലിക്കണമെന്ന് ഭരണ പക്ഷം ആവശ്യപ്പെട്ടു. ഒടുവിൽ ശോഭിത നടത്തിയ പരാമർശം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് മേയർ അവരെ താക്കീത് ചെയ്തശേഷം നടപടികൾ തുടരുകയായിരുന്നു. ബീച്ചിലെ ലയൺസ് പാർക്ക് നവീകരണ പദ്ധതി തയ്യാറാക്കാനുള്ള കരാർ ഡി.എർത് ആർകി ടെക്റ്റിനെ ഏൽപ്പിക്കാൻ കൗൺസിൽ യേഗം തീരുമാനിച്ചു. യു.ഡി.എഫിന്റെ വിയോജിപ്പോടെയാണ് തീരുമാനം. രണ്ട് കരാറുകാരിൽ നിന്നാണ് തെരഞ്ഞെടുപ്പെന്നും അജണ്ട മാറ്റിവക്കണമെന്നും യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടു. പദ്ധതി നീളുന്നത് വികസനത്തിന് തടസമാണെന്ന് ഭരണ പക്ഷവും നിലപാടെടുത്തു. തുടർന്ന് യു.ഡി.എഫ് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.