കോഴിക്കോട് : വലിയ നോയ്മ്പിനോടനുബന്ധിച്ച് പറോപ്പടി സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ വെള്ളിയാഴ്ച്ചകളിലെ പ്രത്യേക കുരിശിന്റെ വഴി ആരംഭിച്ചു. നോയ്മ്പിലെ പ്രഥമ വെള്ളിയാഴ്ച്ചയായ 24 ന് വൈകിട്ട് കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽ നിന്നായിരുന്നു കുരിശിന്റെ വഴി – പാപപരിഹാര പ്രദക്ഷിണം. സെന്റ് സെബാസ്റ്റ്യൻസ്, സെന്റ് അസീസി , ഓൾ സെയിന്റ്സ്, ഓൾ ഏയ്ഞ്ചൽസ്, സെന്റ് ആന്റണീസ് , സെന്റ് ജൂഡ് , സെന്റ് ജെറോം, സെന്റ് ജോർജ് എന്നീ എട്ട് ഇടവക യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നടന്ന കുരിശിന്റെ വഴി പ്രോവിഡൻസ് കോളജ് ചാപ്പലിൽ നിന്നാരംഭിച്ച് ബൈപ്പാസ് റോഡ് ജംഗ്ഷനിലൂടെ തിരികെ പ്രോവിഡൻസ് ചാപ്പലിൽ സമാപിച്ചു. വികാരി ഫാ.ഷിബു കളരിക്കൽ , അസി. വികാരിമാർ , പാരിഷ് സെക്രട്ടറി , ട്രസ്റ്റിമാർ , യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. നോയ്മ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും പ്രത്യേക കുരിശിന്റെ വഴി ഉണ്ടാകും.