കോഴിക്കോട്: സ്നേഹത്തിന്റെയും സൌഹാര്‍ദ്ധത്തിന്റെയും മതേതരമണ്ണായ കോഴിക്കോടിന് ഇനി വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രഭ. കക്കോടി ആനാവ്കുന്നില്‍ ഇതള്‍വിരിയുന്നത് ശില്പചാതുരി നിറഞ്ഞ ശാന്തിഗിരിയുടെ ആത്മീയ സൌധം. ജാതിമതഭേദമന്യേ ഏവര്‍ക്കും കടന്നുവരാം എന്നതാണ് വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രത്യേകത. കുന്നിൻ മുകളിലെ മന്ദിരവും ചുറ്റുമുളള പ്രകൃതിരമണീയതയും വർണ്ണനാതീതമായ ആകാശകാഴ്ചകളും വരും ദിവസങ്ങളിൽ കോഴിക്കോടിന്റെ മനസ്സിൽ ഇടംപിടിക്കും.
ഞായറാഴ്ച രാവിലെ 9 ന് വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച ആയിരക്കണക്കിന് ഗുരുഭക്തരെ സാക്ഷിയാക്കി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വിശ്വജ്ഞാനമന്ദിരത്തിന് തിരിതെളിയിക്കും. മന്ദിരത്തിന്റെ മധ്യഭാഗത്തായുളള മണ്ഡപത്തിൽ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണച്ചായചിത്രം പ്രതിഷ്ഠിക്കും. തുടര്‍ന്ന് ആരാധന, ഗുരുപൂജ, ഗുരുദര്‍ശനം എന്നിവ നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി സന്ന്യാസി സന്ന്യാസിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. തിരിതെളിയിക്കലിനു ശേഷം ശിഷ്യപൂജിത ഭക്തരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം. എല്‍.എ മാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക ആദ്ധ്യത്മിക കലാ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. 10 നാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിക്കപ്പെടുന്നത്.
14000 ചതുരശ്ര അടി വിസ്തൃതിയിലും 72 അടി ഉയരത്തിലും മൂന്നു നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന മനോഹരസൗധം, ഓരോ നിലയിലും 12 വീതം 36 ഇതളുകളുളള പൂർണ്ണമായി വിടർന്ന താമരശില്പം, അകത്തളത്തിൽ ശില്പചാതുരിയുടെ വിസ്മയം തീർക്കുന്ന 34 തൂണുകൾ, താഴത്തെ നിലയില്‍ മധ്യഭാഗത്തായി 21 അടി ചുറ്റളവില്‍ മണ്ഡപം, അതിനോട് ചേര്‍ന്ന് ചിത്രപ്പണികള്‍ നിറഞ്ഞ ബാലാലയം, രാജസ്ഥാനില്‍ നിന്നുളള മക്രാന മാര്‍ബിളാണ് നിലത്ത് വിരിച്ചിട്ടുളളത്. മുകളിലത്തെ നിലകളിൽ ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയം.
ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് കോൺസ്പ്റ്റ് ഡിസൈനിംഗ് നിർവഹിച്ചത്. ലൈറ്റിംഗ് ഡിസൈൻ പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റേതാണ്. നിർമ്മാണപ്രവർത്തനങ്ങളിൽ പ്രശസ്ത സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലിന്റെ മേൽനോട്ടവുമുണ്ട്. ഗുരുവിന്റെ എണ്ണച്ചായചിത്രം വരച്ചിരിക്കുന്നത് പ്രശസ്ത ചിത്രകാരന് ജോസഫ് റോക്കി പാലക്കലാണ്.
മൊട്ടക്കുന്നായിരുന്ന ആനാവ്കുന്നുമലയിൽ 1995 ഡിസംബറിലാണ് ഗുരുനിർദേശപ്രകാരം ഭക്തർ പതിമൂന്നര ഏക്കർ സ്ഥലം ആശ്രമത്തിനായി വാങ്ങുന്നത്. തട്ടുകളായി തിരിച്ച ഭൂമിയിൽ ആദ്യഘട്ടത്തിൽ വൃക്ഷലതാദികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 2005ൽ ശിഷ്യപൂജിതയുടെ സന്ദർശനവേളയിൽ ഒരു താൽക്കാലിക കെട്ടിടത്തിൽ ദീപം തെളിയിച്ചതോടെയാണ് ബ്രാഞ്ചാശ്രമം എന്ന നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2014 ജനുവരി 5 ന് തീർത്ഥയാത്രവേളയിൽ ശിഷ്യപൂജിത പ്രാർത്ഥനാലയത്തിന് ശിലപാകി. ചെങ്കുത്തായ കുന്നിൻപ്രദേശത്ത് നിർമ്മാണം അത്ര എളുപ്പമായിരുന്നില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെയുളള ഗുരുഭക്തരുടെ കെയ്യും മെയ്യും മറന്ന ആത്മസമർപ്പണത്തിന്റെ നിറവിലാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമർപ്പിക്കപ്പെടുന്നത്.
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണം -ആശംസകളുമായി ജനനായകര്‍
ശാന്തിഗിരി ആശ്രമം നാടിന് സമര്‍പ്പിക്കുന്ന വിശ്വജ്ഞാനമന്ദിരത്തിന്റെ തിരിതെളിയിക്കലിനോടനുബന്ധിച്ച് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ ജനനായകരുടെ നീണ്ട നിര. രാവിലെ 11 മണിക്ക് നടക്കുന്ന ആദരവ് സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന് എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി വിവേകാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം) എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. ആര്‍ക്കിയോളജിസ്റ്റ് പത്മശ്രീ കെ.കെ. മുഹമ്മദ്, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ.പി, ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, മലയാള മനോരമ ന്യൂസ് എഡിറ്റര്‍ പി.ജെ.ജോഷ്വ, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ കൃഷ്ണ മോഹന്‍, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, കക്കോടി ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍. ഉപശ്ലോകന്‍, ഷിനു.കെ.പി, പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ടി. ശോഭീന്ദ്രന്, ഛായാഗ്രാഹകന്‍ എസ്. കുമാര്‍, കെ.ടി രാധാകൃഷ്ണന്,കെ.ആര്. എസ്..നായര്‍ എം.രാധാകൃഷ്ണന്, ചന്ദ്രന്.ടി.പൂക്കാട്, പി.പി.ഷീബ, അഭിനന്ദ്. സി.എസ്, ഗുരുപ്രിയ. ആര്. എസ് എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. ഡോ.എം.കെ.മുനിര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. മാതൃഭൂമി ചെയര്മാന് പി.വി.ചന്ദ്രന്, ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ്, സിപി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍, സമസ്ത കേരള വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മൊയീന്‍കുട്ടി മാസ്റ്റര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, ബ്രഹ്മകുമാരീസ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ രാജയോഗിനി ബ്രഹ്മകുമാരി ജലജ ബഹന്‍ജി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത.ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരീഷ്കുമാര്‍. ഇ.എം, സോമനാഥന്. യു.പി, സി.പി.ഐ മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാര്‍ .കെ.കെ, കോട്ടയില്‍ ഉണ്ണി, ടി.കെ.ഉണ്ണികൃഷ്ണപ്രസാദ്, കേളന്.ടി.പി. എ.ജയപ്രകാശ്, പി.എം.ചന്ദ്രന്, പ്രിയ.ടി.പി, വിഷ്ണു.സി.രാജന് , മംഗളം.ടി തുടങ്ങിയവര്‍ സംബന്ധിക്കും. സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും സ്വാമി ജനന്മ ജ്ഞാന തപസ്വി നന്ദിയും അറിയിക്കും.
വൈകുന്നേരം 6 ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചടങ്ങില്‍ അദ്ധ്യക്ഷനാകും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. എം. എല്‍.എ.മാരായ ടി.സിദ്ദിഖ്, തോട്ടത്തില്‍ രവീന്ദ്രന്, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. വി. ശ്രേയാംസ് കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുനില്‍കുമാര്‍, സംവിധായകന് രാജീവ് അഞ്ചല്‍, സിന്ദൂരം ചാരിറ്റീസ് ചെയര്മാന് സബീര്‍ തിരുമല, ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹനന് കൈതമോളി, എ.കെ.അജിത, പി.നിഷ പിലാക്കാട്ട്, എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റ് പ്രവീണ്‍ പുത്തന്‍പറമ്പ്, ബാബു സരിത, ഡോ.ടി.എസ്.സോമനാഥന്, അനില്‍ ചേര്‍ത്തല, എം. ചന്ദ്രന്, ശശിന്ദ്രന് .പി, ഡോ.സരിത സരീഷ്, സത്യചിത്തന്.കെ.ജെ, അര്‍ച്ചന.ഇ.എം എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും. സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി സ്വാഗതവും ജനനി കൃപ ജ്ഞാന തപസ്വിനി കൃതജ്ഞതയും രേഖപ്പെടുത്തും.