HealthINDIAKERALAlocalPolitics

പാവപ്പെട്ട പ്രവാസികള്‍ക്കായി ഉയര്‍ന്ന ശബ്ദമാകും; എന്നെ നിശ്ചലമാക്കാമെന്ന് ആരും കരുതണ്ട; അഷ്‌റഫ് താമരശ്ശേരി

 

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും അതിന് പിറകില്‍ നടക്കുന്ന കൊള്ളലാഭകച്ചവടത്തെയും മുന്‍നിര്‍ത്തി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് രാഷ്ട്രീ ചര്‍ച്ചയായി മാറി. മണിക്കൂറുകള്‍കൊണ്ട് വലിയ രീതിയിലാണ് കുറിപ്പ് പലരിലും എത്തിയത്. കോവിഡിന്റെ തുടക്കകാലഘട്ടങ്ങളില്‍ കോവിഡ് പരിശോധനയും ചികിത്സയും മുന്‍നിര്‍ത്തി നടന്ന പകല്‍ കൊള്ള കയ്യോടെ പിടികൂടിയെങ്കിലും വിമാനത്താവളങ്ങളില്‍ ഇന്നും അവ സജ്ജീവമായി തുടരുന്നു എന്നതാണ് സത്യം. എന്നാല്‍ അത്തരം തുറന്നുപറച്ചിലുകള്‍ കൊണ്ട് തനിക്ക് നേരിടേണ്ടി വന്നത് വലിയ പ്രയാസങ്ങളാണെന്ന് അഷ്‌റഫ് പറയുന്നു. പ്രവാസികളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരെ ഉയര്‍ന്ന ശബ്ദമായി താന്‍ നിലകൊള്ളുമെന്ന് അഷ്‌റഫ് തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിലേക്ക്

‘കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എന്റെ അനുഭവം നിങ്ങളുമായി പങ്കിട്ടപ്പോള്‍ അത് മൂലം ഞാന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ വളരെ വലുതാണ്, ഞാന്‍ കഴിഞ്ഞ ദിവസം മുഖപുസ്തകത്തിലെഴുതിയത് പിന്‍വലിച്ചില്ലെങ്കില്‍ നാട്ടില്‍ വരുവാന്‍ പോലും അനുവദിക്കില്ലായെന്ന് പറഞ്ഞ ഭീക്ഷിണികള്‍ വരെ ഉണ്ടായി. നമ്മുടെ രാജ്യത്തിലെ Airport കളിലെ Lab test കളെ കുറിച്ച് എന്റെ അനുഭവം പങ്ക് വെച്ചതെയുളളു.എന്നിലൂടെ സാധാരണ പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞുവെന്നേയുളളു. പിന്നെ ചില ആള്‍ക്കാര്‍ക്ക് ഞാന്‍ ഷാര്‍ജയില്‍ വന്ന് കഴിഞ്ഞപ്പോള്‍ പോസ്റ്റീവാണെന്ന് അറിഞ്ഞാല്‍ മതി. എനിക്ക് പോസ്റ്റീവാകട്ടെ, അടുത്ത മണിക്കൂറുകളില്‍ ഞാന്‍ നടത്തിയ ടെസ്റ്റുകളൊക്കെ നെഗറ്റീവ് ആണെങ്കില്‍, ആര്‍ക്കാണ് തെറ്റ് പറ്റിയത് അതല്ലേ അന്വേഷിക്കേണ്ടത്. ആധികാരിതയുളള മറ്റ് സ്ഥലങ്ങളില്‍ എന്റെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണെങ്കില്‍ ഞാന്‍ എങ്ങനെ കോവിഡ് രോഗിയാകും. ഏതായാലും നമ്മുടെ നാട്ടിലെ ഒരു Airport ല്‍ പോസ്റ്റീവും മറ്റൊരു Airport ല്‍ നെഗറ്റീവും ആയാല്‍ ഒരിടത്ത് തെറ്റ് സംഭവിച്ച് കാണുമല്ലോ,അതിനെ കുറിച്ച് ആര്‍ക്കും ഒരക്ഷരം പോലും മിണ്ടാനില്ല, അതിന് പരം, എനിക്ക് കോവിഡാണെന്ന് പറഞ്ഞ് പരത്തുവാനുളള ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്.

ഞാന്‍ ഇവിടെ വന്നതിന് ശേഷം, തിരുവന്തപുരത്തും,കോഴിക്കോടും സമാനമായ സംഭവങ്ങള്‍ ഉണ്ടായില്ലേ, പാവം പ്രവാസികള്‍ ആരോടാണ് സാര്‍ പോയി പരാതി പറയേണ്ടത്. നമ്മളല്ലേ അവര്‍ക്ക് വേണ്ടി ശബദിക്കേണ്ടത്. സാമ്പത്തികവും,മാനസികവും ഉണ്ടായ നഷ്ടങ്ങള്‍ക്ക് പുറമെ, ക്യതൃമായി ജോലിക്ക് കയറാത്തത് മൂലം എത്ര പേര്‍ക്കാണ് ജോലി നഷ്ടപ്പെടേണ്ടി വന്നത്. ഇതൊന്നും മനസ്സിലാക്കാത്തവരല്ല പ്രവാസികളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നത്.

ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു, നമ്മുടെ രാജ്യത്തിലെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന രിതിയും, സാമ്പത്തികമായ ഇടപാടുകള്‍ ഏകീകരിക്കുക. അന്താരാഷട്ര നിലവാരമുളള മെഷീനുകള്‍ ഉപയോഗിക്കുക. തുടങ്ങിയ ഒട്ടനവധി ആവശ്വങ്ങള്‍ ഉന്നയിച്ച് കേന്ദ്ര കേരള സര്‍ക്കാരിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ Airport കള്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ കിഴിലായതിനാല്‍, നമ്മുടെ കേരള സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടാന്‍ ചില പരിമിതികളുണ്ട്, എന്നാലും ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി വാക്ക് നല്‍കിയിട്ടുണ്ട്.

Credibility എന്ന് പറയുന്നത് പെട്ടെന്ന് കടയില്‍ പോയി വാങ്ങുവാന്‍ പറ്റുന്ന കാരൃമല്ല.അത് വര്‍ഷങ്ങളോളം കൊണ്ട് നേടിയെടുക്കുന്ന ഒന്നാണ്. നമ്മള്‍ ചെയ്യുന്ന പ്രവൃത്തി സംശുദ്ധമാണെങ്കില്‍ ആരെയും ഭയക്കേണ്ട കാരൃമില്ല.എന്നെ ഭീക്ഷിണി പ്പെടുത്തി കൊണ്ടോ,അവഹേളിച്ചത് കൊണ്ടോ എന്നെ തളര്‍ത്താന്‍ കഴിയില്ല.അല്ലാഹു എനിക്ക് ആയുസ്സ് നിലനിര്‍ത്തി തരുന്നിടത്തോളം കാലം പാവപ്പെട്ട പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിച്ച് കൊണ്ടേയിരിക്കും. അധികാരം കൊണ്ടോ, മസില്‍ പവര്‍ കൊണ്ടോ, പണം കൊണ്ടോ എന്നെ നിശ്ചലമാക്കാമെന്ന് ആരും കരുതണ്ട.’

അഷ്‌റഫ് താമരശ്ശേരി

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close