KERALAlocaltop news

കണ്ടംകുളം ജൂബിലി ഹാളിന്റെ പേര് മാറ്റം ; വ്യാജപ്രചരണം തിരിച്ചറിയണം – എൽഡിഎഫ് കൗൺസിൽ പാർട്ടി യോഗം

കോഴിക്കോട് :

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കി നിർമ്മിച്ച കണ്ടംകുളത്തുള്ള ജൂബിലി ഹാളിന്റെ നാമകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങൾ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ ജനകവും ആണെന്ന് എൽഡിഎഫ് കൗൺസിൽ പാർട്ടി യോഗം വിലയിരുത്തി.  കണ്ടംകുളം ജൂബിലി ഹാൾ എന്ന പേര് നിലനിർത്തിക്കൊണ്ട് തന്നെയാണ് നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ജ്വലിച്ചു നിൽക്കുന്ന മലബാറിന്റെ ധീര പുത്രനായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മാരകം കൂടിയാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചത്.  2023 മാർച്ച് രണ്ടാം തീയതി ചേർന്ന കൗൺസിൽ യോഗം ഐക്യകണ്ഠേനയാണ് ഈ തീരുമാനം എടുത്തത്. പ്രസ്തുത കൗൺസിലിന് മുന്നോടിയായി 2023 ഫെബ്രുവരി 28ന് ബിജെപി പ്രതിനിധി ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് കൗൺസിൽ പാർട്ടി നേതാക്കളുടെ യോഗം ചേർന്ന് നാമകരണം ഉൾപ്പെടെയുള്ള അജണ്ടകൾ ചർച്ച ചെയ്തതുമാണ്.  മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് ജൂബിലി ഹാളിന് നൽകിയത് കോഴിക്കോട് നഗരം അദ്ദേഹത്തിന് നൽകുന്ന ആദരവും അംഗീകാരവും ആണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട് .  എന്തിനെയും ഏതിനെയും മത വൽക്കരിച്ച് വിദ്വേഷവും വിഭജനവും സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വർഗീയവാദികളുടെ ദുഷ്പ്രചരണങ്ങളെ കോഴിക്കോട്ടെ ജനങ്ങൾ  അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ബഹുമാനപ്പെട്ട കോർപ്പറേഷൻ മേയർ ഡോക്ടർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെടുന്നു.  യോഗത്തിൽ പങ്കെടുത്ത് .സി.പി.മുസാഫർ അഹമ്മദ്, .ഒ.പി.ഷിജിന, .പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, .പി.സി.രാജൻ, .കൃഷ്ണകുമാരി, .പി.കെ.നാസർ, .സി.രേഖ,.ഒ.സദാശിവൻ,  എൻ.സി.മോയിൻകുട്ടി, .എസ്.എം.തുഷാര തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close