KERALAlocaltop news

ക്രൈസ്തവ വേട്ടയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച്

 

കോഴിക്കോട്: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമ്മാനുവൽ പള്ളിക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിശ്വാസികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഇന്നലെ കോഴിക്കോട്ട് ചേർന്ന ജില്ലാ കൺവൻഷനിലാണ് സെക്രട്ടേറിയറ്റ് ധർണ നടത്താൻ തീരുമാനമായത്. രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരേ ഒറ്റക്കെട്ടായി ചെറുത്തു നിൽപ്പ് നടത്തേണ്ട സമയമാണിതെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസഡിന്‍റ് കെ.പി. ബാബു പറഞ്ഞു. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ഇതിനോടകം ആളൂർ പോലീസ് 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ പ്രതികളെ പോലീസ് പിടികൂടാത്തതിൽ കൺവൻഷൻ ആശങ്ക രേഖപ്പെടുത്തി. അക്രമസംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയും സാന്പത്തിക സ്രോതസും അന്വേഷിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close