തിരുവമ്പാടി : ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്റർ കിടപ്പു രോഗികളുടെയും കൂട്ടിരുപ്പു കാരുടെയും സാന്ത്വനയാത്ര നടത്തി.
ലിസ പാലിയേറ്റീവ് യുണിറ്റിലെ കിടപ്പു രോഗികളും വീൽ ചെയർ , വാക്കർ വാക്കിങ് സ്റ്റിക്ക് എന്നിവയുടെ സഹായത്താൽ വീടുകളുടെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുന്ന രോഗികക്ക് ഒരു ദിവസത്തേക്കെങ്കിലും തങ്ങളുടെ വേദന മറന്ന് സന്തോഷവും സമാശ്വാസവും അനുഭവിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ത്വനയാത്ര സംഘടപ്പിച്ചത്.
കോഴിക്കോട് ബീച്ച്, അക്വേറിയം എന്നിവ കേന്ദ്രീകരിച്ചായിരുന്നു യാത്ര. വർഷങ്ങളായി പുറം ലോകം കാണാതെ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂട്ടുന്ന വർക്ക് ഒരു നവ്യാനുഭവമായിരുന്നു ഈ സാന്ത്വനയാത്ര .
കഥ പറഞ്ഞും പാട്ട് പാടിയും കലാ പരിപാടി കൾ അവതരിപ്പിച്ചും ചിരിച്ചുല്ലസിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും അവർ ഒരു ദിനം എല്ലാം മറന്ന് സന്തോഷിച്ചു.
ഇരുപത്തഞ്ചോളം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പാലിയേറ്റീവ് വൊളന്റിയേഴ്സും സാന്ത്വനയാത്രയിൽ പങ്കാളികളായി.
കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സാന്ത്വനയാത്രാ സംഘത്തിന് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകിയത് വേറിട്ട ഹൃദ്യമായ അനുഭവമായി. മാനേജർ പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ, സ്റ്റാഫംഗങ്ങൾ, എസ് പി സി , സ്കൗട്ട് യുണിറ്റുകൾ എന്നിവർ രോഗികളുടെ ശുശ്രൂഷകൾ സന്തോഷ പൂർവ്വം ഏറ്റെടുക്കുകയും രോഗികളെയും കൂടി ഉൾപ്പെടുത്തി വിവിധ കലാപരിപാടികളും സംഗീത വിരുന്നും നടത്തുകയും ചെയ്തു. രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായി പാലിയേറ്റീവ് പ്രവർത്തകർ വിവിധ മത്സരങ്ങൾ നടത്തി സമ്മാനം നൽകി.
ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ ഡോ: പി എം മത്തായി സാന്ത്വനയാത്ര ഫ്ളാഗോഫ് ചെയ്തു.
വൈസ് ചെയർമാൻ ഡോ: അരുൺ മാത്യു, പ്രസിഡന്റ് കെ സി മാത്യു, സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ സി ജെ രാജൻ, സാന്ത്വനയാത്രാ കൺവീനർ എം വി ജോർജ് , പാലിയേറ്റീവ് നേഴ്സുമാരായ പൗളിൻ ജോസഫ് , ബിജി ജോസ് , വൊളന്റിയർമാരായ ബിനു ജോസ് ,അബ്രാഹം തോമസ്, ഫ്രാൻസീസ് കൊട്ടാരം, ജോയി കൂനങ്കിയിൽ , മറിയാമ ബാബു, ബേബി കാരിക്കാട്ടിൽ , പി വി മറിയാമ്മ, ഷേർലി സണ്ണി, മാണി വർഗ്ഗീസ്, പി ടി ജിമ്മി, ജിജി ചെറിയാൻ, തങ്കച്ചൻ തോട്ടുങ്കര, ബിനു വടയാറ്റു കുന്നേൽ, പി വി ജോസഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.