KERALAlocaltop news

വഴിയോര കച്ചവട നിയന്ത്രണം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട്: നഗരപരിധിയിൽ വാഹനാപകടങ്ങൾ കാരണമുള്ള മരണം കൂടിയ സാഹചര്യത്തിൽ റോഡരികിലെ കച്ചവടത്തിനും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

നഗരസഭാ സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും I5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.കേസ് മേയ് 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

നടപ്പാത കൈയേറി വ്യാപാരം നടത്തിയതു കാരണമുള്ള ഗതാഗത തടസം കാരണമാണ് വാഹനാപകടങ്ങൾ കൂടുന്നതെന്നാണ് റിപ്പോർട്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close