KERALAtop news

ബാലഭാസ്‌കറിന്റെ മരണം: സി ബി ഐ സ്വര്‍ണക്കടത്ത് ബന്ധവും അന്വേഷിക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്ക് തിരിയുന്നു. 2019 ല്‍ ബാലഭാസ്‌കറുമായി ബന്ധമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിരുന്നു ഇത് വിശദമായി അന്വേഷിക്കാനാണ് സിബിഐ നീക്കം.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഡി ആര്‍ ഐ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായത്. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ് മൊഴി നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close