KERALAlocaltop news

മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അർധരാത്രി കഴിഞ്ഞാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ഭരിക്കുന്നത് സമൂഹ വിരുദ്ധരും ലഹരി മാഫിയുമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം.

മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.
ബൈജു നാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ സുരക്ഷാ ജീവനക്കാരെ ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു. അനാശാസ്യ പ്രവർത്തനങ്ങളും സാധാരണയാണ്. പോലീസിനെ അറിയിച്ചിട്ടും ഫലമില്ലത്രേ.
കാമ്പസിൽ പോലീസ് പെട്രോളിംഗ് ഇല്ലാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close