കോഴിക്കോട് സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സുരക്ഷയെ മുൻ നിർത്തി ചിന്താവളപ്പ് മെജസ്റ്റിക്ക് ഹാളിൽ വെച്ച് അവലോകന യോഗം സംഘടിപ്പിച്ചു. നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്ത യോഗം ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലെ ലഹരി സ്വാധീനം തടയാൻ ബന്ധപ്പെട്ട മുഴുവൻ അധികാരികളും അധ്യാപകരും ഒറ്റക്കെട്ടായി സഹകരിക്കണമെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്കൂൾ അധികാരികൾ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ സ്കൂളിലെ പ്രധാന അധ്യാപകരും , സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധികളും , വാർഡ് ലൂമിനേറ്റർമാരും ജാഗ്രത സമിതി അംഗങ്ങളും , ജനമൈത്രി ബീറ്റ് ഓഫീസർമാരും , സ്റ്റുഡന്റ്റ് പോലീസ് ചുമത വഹിക്കുന്ന അധ്യാപകരും ഉൾപ്പെടെ അഞ്ഞൂറോളം പേർ യോഗത്തിൽ പങ്കെടുത്തു . ജില്ലാ പോലീസ് മേധാവി രാജ് പാൽമീണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ചെൽസ സിനി. വി , വിദ്യാഭ്യാസ ഡയറക്ടർ സി മനോജ് കുമാർ , അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷ്, ക്ലിനിക്കൽ സൈക്കോളജിസ്ററ് ഡോ. റോഷൻ ബിജലി, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സുഗുണൻ.എം , കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. പി. പവിത്രൻ എന്നിവർ സംസാരിച്ചു.,
ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു സ്വാഗതവും അസിസ്റ്റൻറ് കമ്മീഷണർ എ ജെ ജോൺസൺ നന്ദിയും പറഞ്ഞു.