KERALAlocaltop news

ഇരുട്ടിൻ്റെ മറവിൽ നഗരത്തിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം പോലീസ് പിടിയിൽ

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻമുനയിൽ നിർത്തിയ ഗുണ്ടാസംഘത്തെ കസബ പോലീസും അസ്സി കമ്മീഷർ ബീജുരാജിൻ്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി .ഒട്ടനവധി മോഷണപിടിച്ചുപറി കേസ്സുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശീ സിറാജുദ്ദീൻ തങ്ങൾ ( 32 ), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ ( 29 ), പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) , എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് രണ്ടു സംഘങ്ങളായി പിരിഞ്ഞും നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സുഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇവർ അവലംബിച്ചിരുന്നത് 25.08. ന് രാത്രി .09.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം ആനിഹാൾ റോഡിലുടെ നടന്നുപോകുന്ന ആളുടെ മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയും തുടർന്ന് കോട്ടപറമ്പ് പാർക്ക് റസിഡൻസി ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദ്ദേശിയുടെ 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പണമടങ്ങിയ പേഴ്സും പ്രതികൾ കൂട്ടം ചേർന്ന് കത്തിവീശി അക്രമിച്ച് പിടിച്ചു പറിക്കുകയും തുടർന്ന് മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം വെച്ച് പ്രതികൾ സമാനമായ രീതിയിൽ പേഴ്സ് പിടിച്ചുപറിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനത്തിൻ്റെ ബോണറ്റിൽ വടിവാൾ കൊണ്ട് വെട്ടുകയും തുടർന്ന് കസബ സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ണൂർ ഗോൾഡ് ഷോറൂമിൻ്റെ പുറകിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് താമസക്കാരനെ കല്ല് കൊണ്ട് തലക്ക് അടിച്ചു പണം കവർച്ച നടത്തുകയും ഈ സമയം സ്ഥലത്ത് എത്തിയ കസബ പോലീസിനെ വടിവാൾ വീശിയ പ്രതികളിൽ ഒരാളായ സിറാജുദ്ദീൻ തങ്ങളെ സംഭവസ്ഥലത്തു നിന്ന് ബലപ്രയോഗത്തിലൂടെ പോലീസ് കീഴ്പ്പെടുത്തുകയും പ്രതികൾ സഞ്ചരിച്ചു വന്ന മോട്ടോർ സൈക്കിളുകൾ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പുലർച്ചെ അൻഷിദിനെ പുതിയറ വെച്ച് ഓടിച്ചു പിടിക്കുടുകയും മറ്റു രണ്ട് പ്രതികളെ അവരുടെ വീടുകളിൽ വെച്ച് സ്വർണ്ണമാലയടക്കമുള്ള മുതലുകളുമായി അറസറ്റ് ചെയ്തു മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി അറസ്റിലായ പ്രതികൾ എല്ലാവരും ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതികളാണ് സിറാജുദ്ദീൻ തങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കൊലപാതക കേസ്സിലെ പ്രതി കൂടിയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ നിർദ്ദേശത്തിൽ ടൗൺ അസ്സി: കമ്മീഷണർ ബിജുരാജ് പി ,ക സബ ഇൻസ്പകടർ വിനോദൻ കെ. എസ്.ഐമാരായ ജഗമോഹൻദത്തൻ.റസാഖ് എം എ, സീനിയർ സി പി.ഒ സജേഷ് കുമാർ പി.രാജീവ് കുമാർ പാലത്ത് ,രതീഷ് പി.എം രഞ്ജീവ്, സി പി ഒ മാരായ രതീഷ്.സക്കറിയ ഹോം ഗാർഡുമാരായ ജോർജ് മാത്യു ,രാജീവൻ .ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലും എം.സുജിത്ത് സി.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close