തിരുവമ്പാടി (കോഴിക്കോട്): മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതകളത്തിൽ വിൽസൺ മാത്യു (58) വീടിനോടു ചേർന്നുള്ള ഫാമിൽ ഷോക്കേറ്റു മരിച്ചു.
സംസ്കാരം നാളെ (27-06-2023- ചൊവ്വ) വൈകുന്നേരം 05:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
മൂന്നുതവണ സംസ്ഥാന സർക്കാറിന്റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയ മാതൃകാ കർഷകനാണ്.
ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് അപകടം.
മൃതദേഹം കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ. ഭാര്യ: സെലിൻ ചാക്കോ പുരയിടത്തിൽ.
മക്കൾ: സിസ്റ്റർ മരിയ ( വിൻസെന്റ്ഗിരി കോൺവന്റ്, മാനന്തവാടി) , മാഗി മോനിക്ക വിത്സൻ,എലിസബത്ത് റോസ് വിത്സൻ.