KERALAlocaltop news

കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട; 300 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയിൽ*

കോഴിക്കോട്   :    .ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻ.ഐ.ടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടിൽ ശിഹാബുദ്ദീൻ (45 വയസ്) നെ കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിൽ ന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസഫ് ) ചേവായൂർ സബ് ഇൻസ്‌പെക്ടർ വിനയൻ ആർ.എസ്സ് ന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് വാഹന പരിശോധനക്കിടെ പിടികൂടി.
വാഹനത്തിൽ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റിൽ നിന്നുമായി 300 ഗ്രാമോളം എം.ഡി.എം.എ പോലീസ് പിടികൂടി. ഗൾഫിലായിരുന്ന ഇയാൾ ജോലി നിർത്തി നാട്ടിലെത്തിയതിന് ശേഷം മയക്കുമരുന്ന് വിൽപ്പനയയിലേക്ക് സജീവമാകുകയായിരുന്നു.

അധ്യയന വർഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രികരിച് ലഹരി മാഫിയകൾ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയ്ക്ക് വിവരം. ലഭിച്ചിരുന്നു ‘ ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് ദിവസത്തെ ആന്റി നർകോടിക് സ്‌പെഷ്യൽ ഡ്രൈവ് നടന്നുവരവേ അതുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയിലാണ് എൻ.ജി.ഒ കോർട്ടേഴ്‌സ് ന് സമീപത്തുനിന്നും ഇയാൾ പോലീസ് പിടിയിലാവുന്നത്.

*നർകോടിക് സ്‌പെഷ്യൽ ഡ്രൈവ്*
___________________________
പ്രത്യേക സമയത്തേക്ക് ലഹരി സംഘങ്ങളെ ഒന്നാകെ ഒരേ സമയം അമർച്ച ചെയ്യാൻ പോലീസ് സംഘടിപ്പിക്കുന്നതാണ് സ്‌പെഷ്യൽ ഡ്രൈവുകൾ . സ്കൂൾ അധ്യയനതോട് അനുബന്ധിച്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ഇതുവരെ ഇരുന്നൂറോളം എൻ.ഡി.പി.എസ് ക്രൈമുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ ആയിരത്തഞ്ഞൂറോളം പാക്കറ്റ് ഹൻസുമായി മങ്കാവ് കച്ചേരിക്കുന്നു ആരിഫ് എന്ന ആപ്പു ഡൻസഫിന്റെയും കസബ പോലീസിന്റെയും പിടിയിലായിരുന്നു.
________________________

സിന്തറ്റിക് ലഹരി മരുന്നിന് യുവാക്കൾക്കിടയിലാണ് കൂടുതൽ പ്രചാരം എന്നതിനാലും പല സ്ഥലത്തുനിന്നുള്ളവയതിനാൽ മൊത്തമായി വ്യാപാരം നടത്തിയാൽ പിടിക്കപ്പെടാൻ സാധ്യത കുറവാകും എന്നതിനാലുമാണ് ഇയാൾ ക്യാമ്പസുകളുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്നത്.
ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലഹരിമരുന്നിന് ഇവിടെ നാലിരട്ടിയോളം വില ലഭിക്കുന്നതിനാൽ ലഭിക്കുന്ന പണം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്നും ചേവായൂർ ഇൻസ്‌പെക്ടർ അഗേഷ് കെ.കെ പറഞ്ഞു.

ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത് അസ്സി. സബ് ഇൻസ്‌പെക്ടർ അബ്‍ദുറഹിമാൻ എസ്.സി.പി.ഒ അഖിലേഷ്.കെ, അനീഷ് മൂസാൻവീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ചേവായൂർ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനയൻ ആർ.എസ്, അസ്സി. സബ് ഇൻസ്‌പെക്ടർ സജി മാണിയേടത്, എസ്.സി.പി.ഒ ദിവ്യശ്രീ, ലിവേഷ്, കെ.എച്.ജി രാജു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close