KERALAlocaltop news

ആധുനികാനന്തര നോവൽ സ്ത്രീയുടെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചു പിടിക്കുയാണ്: ലിറ്റററി ഫോറം.”

കോഴിക്കോട്:

കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കാലിക്കറ്റ്ബുക്ക് ക്ലബ്ബ് കോഴിക്കോട് അളകാപുരിയിൽ സംഘടിപ്പിച്ച , ലിറ്റററി ഫോറം , എഴുത്തുകാർക്ക് അവരുടെ കൃതിയുടെ എഴുത്തനുഭവം പങ്കുവയ്ക്കുന്നത്തിനുള്ള വേദിയായി .
ഷീല ടോമി “ആ നദിയോട് പേര് ചോദിക്കരുത്” എന്ന നോവലിനെക്കുറിച്ചും അർഷാദ് ബത്തേരി ‘നമ്മുടെ കിടക്ക ആകെ പച്ച ‘എന്ന നോവലിനെക്കുറിച്ചുമുള്ള എഴുത്തനുഭവങ്ങളാണ് പങ്കു വച്ചത്.

അഭയാർത്ഥികളായി പാലസ്തീനിൽ എത്തിപ്പെട്ടവരുടെ കഥയാണ്താൻ പറയാൻ ശ്രമിച്ചതെന്നും തന്റെ ഗൾഫ് ജീവി തത്തിൽ ഒപ്പമുണ്ടായിരുന്ന പലസ്തീനികളുടെ അനുഭവം പകർന്നു തന്ന പാഠമാണതെന്നും തന്റെ രചനാനുഭവം പങ്കുവച്ചു കൊണ്ട് ഷീലാ ടോമിയും, പ്രണയം പ്രായത്തെ മറികടന്ന് ജീവിക്കാനുള്ള തൃഷ്ണ മനുഷ്യനിൽ ഉണ്ടാക്കുമെന്നും അർഷാദ് ബത്തേരിയും പറഞ്ഞു.

സ്വപ്നവും, മോഹങ്ങളും, പ്രണയവും മാത്രമല്ല സ്വന്തം മണ്ണും ജീവിതവും അപരൻ അപഹരിക്കുന്നതിന്റെ നോവ ണ് ഈ നോവലെന്നും, അതിർത്തിയും ചെക്‌പോസ്റ്റുകളും ഇല്ലാത്ത ലോകമാണ് ഇതിലെ കഥാപാത്രങ്ങളുടെ സ്വപ്നമെന്നും നോവൽ അവതരിപ്പിച്ചുകൊണ്ട് എഴുത്തുകാരൻ ഐസക് ഈപ്പൻ പറഞ്ഞു.
.
വിവാഹം കഴിച്ച് സ്വന്തം വീട്ടിൽ നിന്ന് പുറത്തു കടക്കുന്നതു മുതൽ സ്ത്രീ അഭയാർഥിയാകേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നത് പരിഷ്കൃത സമൂഹത്തിനു അപമാനമാണെന്ന സന്ദേശമാണ് നോവൽ നൽകുന്നത്. , സമകാലിക നോവൽ സ്ത്രീ ജീവിതത്തിന്റെ നഷ്ട ഇടങ്ങളെ അവർക്കു തിരിച്ചു നല്കാൻ ശ്രമിക്കുന്നു ,അദ്ദേഹം പറഞ്ഞു.
ചെറുകഥയുടെ ക്രാഫ്റ്റിലെന്നപോലെ സൂക്ഷ്മത പുലർത്തിക്കൊണ്ട് വേദനിക്കുന്ന വൃദ്ധരുടെ ഹൃദയ വികാരങ്ങളെ തുറന്നുകാട്ടുന്ന കൃതിയാണ് , നമ്മുടെ കിടക്ക ആകെ പച്ച, ‘എന്ന നോവലെന്ന് കൃതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഡോ.എം.സി അബ്ദുൽ നാസർ പറഞ്ഞു.
ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.എൻ എം സണ്ണി, കെ.ജി.രഘുനാഥ്, വിനീഷ് എ.കെ, ടി.പി. മമ്മു, ഹരീന്ദ്രനാഥ് എ എ.എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close