കോഴിക്കോട്:
ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന തുടങ്ങി. കോഴിക്കോട് സിറ്റി പരിധിയിലെ വിവിധയിടങ്ങളിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള നാനോ മോഡൽ ഡ്രോൺ തെളിമയുളള ചിത്രങ്ങളും വീഡിയോകളും നൽകും. 120 മീറ്ററിലധികം ഉയരത്തിൽ നിന്നും ആകാശ നിരീക്ഷണം നടത്താനാകുന്നതിനാൽ ലഹരി ഉപയോഗ വിൽപ്പന സംഘങ്ങളിലേക്ക് പോലീസിന് എളുപ്പത്തിൽ എത്താനാകും. രഹസ്യമായി ഇടപാടു നടത്തുന്ന ലഹരി മാഫിയ സംഘങ്ങളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ സാധിക്കും. ബീച്ച് മേഖല, സ്കൂൾ പരിസരം എന്നിവിടങളിൽ നിരന്തര പരിശോധാ നടത്തും ‘
ജില്ലാപോലീസ് മേധാവി രാജ് പാൽ മീണ , ഡെപ്യൂട്ടി കമീഷണർ K. E. ബൈജു , ACP എ .ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ DGCA ലൈസൻസ് ലഭിച്ച സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, വിപിൻ ദാസ് എന്നിവർ ചേർന്നാണ് ഡ്രോൺ നിയന്ത്രിക്കുന്നത്.