KERALAlocaltop news

ആ കാട്ടാന ചെരിഞ്ഞു

* ജഡം വനത്തിൽ ദഹിപ്പിച്ചു

ആനക്കാംപൊയിൽ: മുത്തപ്പൻപുഴ തൊണ്ണൂറിൽ വനാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ അവശ
നിലയിൽ കണ്ടെത്തിയ കാട്ടാന ഇന്ന് ഉച്ചയോടെ ചെരിഞ്ഞു. വെള്ളിയാഴ്ച ആവശ നിലയിൽ കിണറ്റിൽ കണ്ടെത്തിയ ആനയെ 12 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് അധികൃതരും ആർ ആർ ടി പ്രവർത്തകരുടെയും നേതൃത്വത്തിലുള്ള സംഘം കിണറിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് വനത്തിലേക്ക് അയച്ച ആന വെള്ളിയാഴ്ച ഉച്ചയോടെ ആവശ നിലയിൽ കണ്ടെത്തുകയായിരുന്നു.
മുത്തപ്പൻപുഴ നിവാസികളായ നാട്ടുകാരാണ് ആനയെ നിലയിൽ കണ്ടെത്തിയതായി അറിയിച്ചത്.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചെരിഞ്ഞ ആനയെ
നിരീക്ഷിച്ചു വന്നിരുന്നു. വെറ്റിനറി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ ആനയെ പരിശോധിച്ച് ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു എങ്കിലും  ഉച്ചയോടെ ചെരിഞ്ഞു.
മൂന്നു ദിവസത്തോളമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ ക്ഷീണവും നിർജ്ജലീകരണവും ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ ആകൂ എന്ന് താമരശ്ശേരി റേഞ്ച് ഓഫീസർ സുധീർ നെരോത്ത്പ റഞ്ഞു. ഔദ്യോഗിക നടപടികൾക്കു ശേഷം രാത്രി സമീപത്തുതന്നെ കുഴിയെടുത്ത് ആനയുടെ ജഡം ദഹിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close