കോഴിക്കോട് : കോർപ്പറേഷൻ 2022 – 23 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക അബദ്ധ ജഡിലവും അപൂർണ്ണവുമാണെന്ന് യുഡിഎഫ് ആരോപിച്ചു കെട്ടിട നികുതി സംബന്ധിച്ചുള്ള സഞ്ചയ സോഫ്റ്റ്‌വെയർ നടപടികൾ അപൂർണ്ണമാണ് ഈ കണക്ക് വെച്ചാണ് കോർപ്പറേഷൻ അക്കൗണ്ട് അസംഖ്യ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം നടത്തുന്നത്. മാനുവൽ ആയി തയ്യാറാക്കുന്ന വിവരമാണ് സഞ്ജയ സോഫ്റ്റ്‌വെയറിലേക്ക് നൽകുന്നത് .അത് അപൂർണ്ണവും അബദ്ധജടിലവും ആണ് . ഈകണക്കിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് അസംഖ്യ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്. അസിസ്റ്റൻറ് സെക്രട്ടറി ചൂണ്ടിക്കാണിച്ചത് പോലെ അതുകൊണ്ടുതന്നെ ഇത് ഒരിക്കലും കൃത്യമാകില്ല. കോർപ്പറേഷൻ കെട്ടിടങ്ങളുടെ നികുതി വകയിൽ സെക്രട്ടറിയുടെ പേരിൽ ലക്ഷങ്ങളുടെ നികുതി കുടിശികയുണ്ട്. ഇത് കണക്കിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതാണ്.ഡിമാൻഡും അസംഖ്യ പ്രകാരമുള്ള അക്കൗണ്ടും ശരിയാണോ എന്ന് ഇപ്പോൾ റവന്യൂ വിഭാഗത്തിൽ പരിശോധന നടക്കുന്നത് തന്നെ അബദ്ധം തിരിച്ചറിഞ്ഞിട്ടാണ്. അത് മറച്ചുവെക്കാനാണ് കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ നടത്തിയ പ്രസ്താവന ആറുമാസം കൂടുമ്പോൾ നടത്തേണ്ട വേക്കൻസി റിവിഷൻ കോർപ്പറേഷനിൽ നടന്നിട്ടില്ല. നഗരത്തിൽ എമ്പാടും നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ടുണ്ട്. അവയുടെ ഡിമാൻഡ് ഒഴിവാക്കേണ്ടതാണ് അത് ഒഴിവാക്കിയിട്ടില്ല. വ്യാജ നമ്പർ നൽകിയതും വ്യാജമല്ലാത്ത നമ്പറും നൂറുകണക്കിന് അസസ് ചെയ്യാതെ അവശേഷിച്ചു നിൽക്കുന്നു. കോർപ്പറേഷൻ ധനകാര്യ വിഭാഗം നൽകുന്ന വരവും ചെലവും വെച്ചുകൊണ്ടാണ് അക്കൗണ്ട് അസംഖ്യ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്. ഇത് കൃത്യമല്ല. മാത്രമല്ല റവന്യൂ നഷ്ടം വമ്പിച്ച രീതിയിൽ ഉണ്ട് . കോർപ്പറേഷൻ കേസുകൾ വളരെ ദുർബലമാണ് ലക്ഷങ്ങൾ നൽകാനുള്ള വൻകിട കെട്ടിട ഉടമകൾക്കെതിരെ എത്രപേർക്ക് റവന്യൂ റിക്കവറി നോട്ടീസ് നൽകിയ എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ സി ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയ ആവശ്യപ്പെട്ടു.
Related Articles
Check Also
Close-
കുവൈറ്റ് സാല്മിയയില് നിന്നും വയനാടിന് ഒരു സഹായഹസ്തം
August 14, 2024