KERALAlocaltop news

ഹിരോഷിമാ ദിനത്തിൽ കൂട്ടപ്രാർഥനയുമായി ശാന്തിഗിരി

 

കോഴിക്കോട്: ഹിരോഷിമ ദിനത്തിൽ ജപ്പാൻ സ്വദേശിനിയുടെ സാന്നിധ്യത്തിൽ കൂട്ടപ്രാർഥന നടത്തി ശാന്തിഗിരി ആശ്രമം. മാനവരാശിക്കു മേൽ ആറ്റംബോംബ് പതിച്ച കറുത്ത ദിനത്തിൻ്റെ സ്മരണയിൽ കക്കോടിയിലെ ശാന്തിഗിരി വിശ്വവിജ്ഞാന കേന്ദ്രത്തിൽ നടത്തിയ പ്രാർഥനയിൽ നൂറുകണക്കിനു പേർ പങ്കുചേർന്നു. ഏഴുപതിറ്റാണ്ടു പിന്നിട്ടിട്ടും അവസാനിക്കാത്ത വേദനയുടെ പേരാണ് ഹിരോഷിമയെന്ന് വിശിഷ്ടാതിഥിയായെത്തിയ മിയസാക്കി ഇൻഫൊർമേഷൻ ബിസിനസ് കോളജിലെ ജാപ്പനീസ് ലാംഗ്വേജ് വിഭാഗം മേധാവി അരിമ കോസുവെ പറഞ്ഞു.

ജപ്പാനിലെത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും ഉദ്യോഗാർഥികളും വളരെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഈ മേഖലയിൽ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അരിമ പറഞ്ഞു. ആശ്രമത്തിലെത്തിയ കുട്ടികൾക്കായി അവർ ജാപ്പനീസ് കലയായ ഒറിഗാമി പരിശീലനം നൽകി.

ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും ശാന്തിഗിരി ആശ്രമവും സംയുക്തമായാണ് ഹിരോഷിമാ ദിനം സംഘടിപ്പിച്ചത്. സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാമി സത്യചിത്തൻ ജ്ഞാന തപസ്വി, ഡോ. സുബിൻ വാഴയിൽ, ചന്ദ്രൻ എം, പി.എം. ചന്ദ്രൻ, രാഖി ജയകൃഷ്ണൻ, രാധാകൃഷ്ണൻ . എം, പ്രണവ . എസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close