കോഴിക്കോട്:
സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പോലെ, കാർഷിക ഉത്പാദനക്ഷമത മാനദണ്ഡമായി സ്വീകരിച്ച് കർഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്ന് കർഷക കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.
മലയോര കാർഷിക മേഖലയിലെ പ്രതിസന്ധികൾ അതി രൂക്ഷമായി തുടരുകയാണ്. നിലവിലുള്ള സാഹചര്യങ്ങൾ കർഷകരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കിയിരിക്കുന്നു. കർഷകർ ആത്മഹത്യയുടെ വക്കിലാണ്.
കർഷകരെ രക്ഷിക്കാൻ സർക്കാറുകൾ അടിയന്തര നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബിജു കണ്ണന്തറ യോഗം ഉദ്ഘാടനം ചെയ്തു
നിയോജകമണ്ഡലം പ്രസിഡണ്ട് ശരീഫ് വെളിമണ്ണ അധ്യക്ഷം വഹിച്ചു.എം എം വിജയകുമാർ, അഗസ്റ്റിൻ ജോസഫ്, സണ്ണി കുഴമ്പാല, പി കെ സി മുഹമ്മദ്, കമറുദ്ദീൻ അടിവാരം, രവി പ്ലാപ്പറ്റ, പി കെ ചന്ദ്രൻ, ജബ്ബാർ നരിക്കുനി, ബാലകൃഷ്ണൻ നടുക്കണ്ടി, ജോഷി തൈപ്പറമ്പിൽഎന്നിവർ സംസാരിച്ചു.അഹമ്മദ് കുട്ടി കട്ടിപ്പാറ സ്വാഗതവും ബാബു തോൽപ്പാറ നന്ദിയും പറഞ്ഞു