കുന്ദമംഗലം :
കുന്നമംഗലം എംഎൽഎ പിടിഎ റഹീം ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സപ്ലൈകോയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നെൽ കർഷകരെ അപമാനിക്കുന്ന തരത്തിൽ കുറിപ്പ് ഇട്ടത്. “നെല്ല് എടുക്കാൻ ആളില്ലാത്തത് കൊണ്ടല്ലേ സപ്ലൈകോ നെല്ല് സംഭരിച്ചത്. അല്ലാതെ ആരും നിർബന്ധിച്ചില്ലല്ലോ ” എന്നാണ് എംഎൽഎ പോസ്റ്റിട്ടത്. ഇതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം എംഎൽഎ പി ടി എ റഹീമിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. നെല്ല് സംഭരിച്ച വകയിൽ കൊടുക്കാനുള്ള തുക ഇതുവരെ സർക്കാർ നൽകിയിട്ടില്ല, കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനോ, യഥാസമയം വിപണനം നടത്താനോ, പറ്റാത്ത സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയും, കൃഷിയിൽ നിന്ന് നിത്യ ചെലവിനു പോലും പണം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് കർഷകർ. ഉൽപ്പന്നങ്ങളുടെ വിലയിടിവും ഉൽപാദനക്കുറവും രോഗ, കീട, ബാധയും, വന്യമൃഗ ശല്യവും, എല്ലാം കർഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ്.
ചോര നീരാക്കി മണ്ണിൽ പൊന്നു വിളയിച്ച നെൽക്കർഷകർ തങ്ങൾ സർക്കാരിന് വിറ്റ നെല്ലിന്റെ പണത്തിനായി അധികാരികൾക്ക് മുമ്പിൽ കൈനീട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഓണക്കാലത്ത് ശമ്പളത്തിനു പുറമേ സർക്കാർ ജീവനക്കാർക്ക് ബോണസും വായ്പയും കൊടുക്കാൻ 400 കോടി രൂപ അധികം കണ്ടെത്തിയ സർക്കാരിന് നെൽ കർഷകന്റെ കുടിശ്ശിക കൊടുക്കാൻ മാത്രം പണമില്ലത്രേ. കർഷകരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന ഈ സാഹചര്യത്തിൽ കർഷകന്റെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ജനപ്രതിനിധി യുടെ ഭാഗത്തുനിന്നുള്ള ഏറ്റവും നിരു ത്തരവാദപരമായ പരാമർശമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഇതിൽ കർഷകരോട് എംഎൽഎ മാപ്പ് പറയണം എന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ തന്നെ കർഷകർക്ക് നൽകണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹബീബ് തമ്പി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ്സ് ജനറൽ സിക്രട്ടറിമാർ വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാൻ,
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,
കർഷക കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സിക്രട്ടറിമാർ ഐപ്പ് വടക്കേതടം,
മാത്യു ദേവഗിരി,
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്മാർ
വളപ്പിൽ റസാക്ക്,
രവികുമാർ പനോളി
മുൻ ബ്ലോക്ക് പ്രസിഡണ്ട് എം പി കേളുകുട്ടി, വി എസ് രഞ്ജിത്ത്
കർഷക കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ജോസ് കാരിവേലി, ജില്ല വൈസ് പ്രസിഡണ്ട്മാർ
അഗസ്റ്റിൻ കണ്ണെഴത്ത്, ദേവസ്യ ചൊള്ളമഠം,
പി ടി സന്തോഷ് കുമാർ, കെ സി ഇസ്മാലൂട്ടി,
ആർ പി രവീന്ദ്രൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ
എം വേണുഗോപാലൻ നായർ ജില്ലാ ജനറൽ സിക്രട്ടറി അസ്‌ലം കടമേരി
ജില്ലാ സിക്രട്ടറി കമറുദ്ധീൻ അടിവാരം, കെ രാധാകൃഷ്ണൻ ഫിലിപ്പ് ജോൺ, നിയോജക മണ്ഡലം പ്രസിഡണ്ട്മാർ സോജൻ ആലക്കൽ, അനന്ദൻ കുനിയിൽ, ഷെരീഫ് വെളിമണ്ണ, സുനിൽ പ്രകാശ് , മനോജ് വാഴേപറമ്പിൽ, സുജിത് കാറ്റോട്, ബാബുരാജ് കുനിയിൽ, ലൈജു അരീപറമ്പിൽ, അഹമ്മദ്ക്കുട്ടി വെളിമണ്ണ,
വിനോദ് ചെങ്ങളം തകിടിയിൽ, ഷിജു ചെമ്പനാനി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി എം സദാശിവൻ സ്വാഗതവും
കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് വി എം അഹമ്മദ് നന്ദിയും പറഞ്ഞു.