KERALAlocaltop news

നിരന്തരം ഉണ്ടാകുന്ന വൈറസ് ബാധകളുടെ പേരിൽ കർഷകരുടെ ചോറിൽ മണ്ണ് വാരി ഇടരുത് – കർഷക കോൺഗ്രസ്*

കോഴിക്കോട് :

നിരന്തരം ഉണ്ടാകുന്ന വൈറസ് ബാധകളുടെ പേരിൽ കർഷകരുടെ ചോറിൽ മണ്ണ് വാരി ഇടരുതെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ സർക്കാരിനോട്
അഭ്യർത്ഥിച്ചു.

നിപ്പ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട്, അധികാര കേന്ദ്രങ്ങൾ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി, പഴം പച്ചക്കറി അടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത
ഇല്ലാതാക്കരുത്.
വ്യാപകമായി
റമ്പൂട്ടാൻ കൃഷി ചെയ്യുന്നവർ അടക്കമുള്ള കൃഷിക്കാരുടെ
പഴങ്ങൾ പച്ചക്കറികൾ എന്നിവയുടെ വിപണന സാധ്യത ഇല്ലാതാക്കുന്ന രീതിയിൽ അടിസ്ഥാനരഹിതമായി രോഗാണുബാധ ആരോപിച്ച് കാർഷിക ഉൽപ്പന്നങ്ങളെ
എടുക്കാ ചരക്കാ ക്കുന്നത്
കർഷകരുടെ ജീവിതം വഴിമുട്ടിക്കുമെന്ന് അദ്ദേഹം സർക്കാരിനെ ഓർമ്മിപ്പിച്ചു.

മരം പൂക്കുമ്പോൾ മുതൽ വലയിട്ട് മൂടി വവ്വാലുകളുടെയും മറ്റ് പക്ഷികളുടെയും ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചാണ്
കൃഷിക്കാർ റമ്പൂട്ടാൻ അടക്കമുള്ള പഴങ്ങളും പച്ചക്കറികളും സംരക്ഷിക്കുന്നത്.
തികച്ചും ഭക്ഷ്യയോഗ്യമായ അത്തരം കാർഷിക ഉൽപ്പന്നങ്ങളിൽ ഒരു തരത്തിലും വൈറസ് ബാധ ഉണ്ടാകുകയില്ല.

രോഗാണു ബാധയുടെ സ്രോതസ്സ് സംശയാതീതമായി ഇനിയും തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വ്യാപാരം തടയുന്ന രീതിയിലുള്ള ഒരു നടപടിയും സർക്കാർ തലത്തിൽ നിന്നോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ, പോലീസ്, റവന്യൂ, ആരോഗ്യ, തൃതല പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിപ്പനിയുടെ പേരിൽ കോഴികളെയും, പന്നിപ്പനിയുടെ പേരിൽ പന്നികളെയും, മതിയായ നഷ്ടപരിഹാരം കൊടുക്കാതെ സർക്കാർ സംവിധാനങ്ങൾ
ഇല്ലായ്മ ചെയ്യുന്നുണ്ട്.
ഇത്തരം വിഷമഘട്ടങ്ങളിൽ പാവപ്പെട്ട കൃഷിക്കാരനെ പറ്റി സർക്കാർ ആലോചിക്കുന്നേയില്ല.

കൃഷിക്കാരെ ദ്രോഹിക്കാത്ത രീതിയിൽ, രോഗത്തെ ചെറുക്കാനും, പ്രതിരോധിക്കാനും വിവിധ വകുപ്പുകളെ സജ്ജമാ ക്കണമെന്നും, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി കൃഷിക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നും അദ്ദേഹം സർക്കാരിനോട്
അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close