KERALAlocaltop news

ഐ വി ശശാങ്കന്റെ അഞ്ചാം ചരമ വാർഷികദിനം ആചരിച്ചു

 

കോഴിക്കോട് : സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻ സഭാ നേതാവുമായിരുന്ന ഐ വി ശശാങ്കന്റെ അഞ്ചാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു.

ചരമദിനമായ ഇന്ന് (ഒക്ടോബർ 3) സിപിഐ വെസ്റ്റ് ഹിൽ ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് സി.പി.ഐ സിറ്റി നോർത്ത് മണ്ഡലം സെക്രടറി എം.കെ. പ്രജോഷ് പതാക ഉയർത്തി.

അനുസ്മരണയോഗം സിപിഐ ദേശീയ കൗൺസിൽ അംഗം അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. സിറ്റി നോർത്ത് മണ്ഡലം അസി. സെക്രട്ടറി സി. മധുകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ജില്ലാ അസി. സെക്രട്ടറി മാരായ അഡ്വ. പി ഗവാസ്, പി കെ നാസർ എക്സിക്യൂട്ടീവ് അംഗം ഇ.സി സതീശൻ എന്നിവർ പ്രസംഗിച്ചു. പി.വിശ്വംഭരൻ സ്വാഗതവും പി.വി. മാധവൻ നന്ദിയും പറഞ്ഞു.

വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്നാരംഭിച്ച പ്രകടനത്തിന് നേതാക്കളായ എം.കെ. പ്രജോഷ് , സി.മധുകുമാർ, എ.കെ. സുകുമാരൻ , പി.വി. മാധവൻ, പി. വിശ്വംഭരൻ , കെ. ജയൻ, എം.രതീഷ് , പി. എസ് സലീഷ് , കെ. സുജിത്ത്, എം. കെ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസായ കൃഷ്ണപിള്ള മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ പതാക ഉയർത്തി.

*അനുസ്മരണ പൊതു സമ്മേളനം ഒക്ടോബർ അഞ്ചിന് :*

ഐ. വി.ശശാങ്കൻ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോ 5 ന് വ്യാഴം വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close