KERALAlocaltop news

മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം – കർഷക കോൺഗ്രസ്

കോഴിക്കോട് :

വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യമൃഗ ആക്രമണം മൂലം പരിക്കുപറ്റിയവർക്കും കൃഷി നാശം സംഭവിച്ചവർക്കും ധനസഹായം നൽകണമെന്നും, കടുവയുടെ സാന്നിധ്യമ റിഞ്ഞ പ്രദേശങ്ങളിലെ ജനങ്ങളുടെ പരിഭ്രാന്തി അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പിസി ഹബീബ് തമ്പി ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനത്തിനകത്ത് നിൽക്കേണ്ട വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി അക്രമണം നടത്തുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വനവകുപ്പിനും സർക്കാരിനുമാണ്. വന്യമൃഗ ശല്യം മനുഷ്യജീവനും കൃഷിക്കും ഭീഷണിയായി തുടർന്നിട്ടും അത് പ്രതിരോധിക്കാൻ വനവകുപ്പും സർക്കാരും വിമുഖത കാണിക്കുകയാണ്.

സർക്കാരും വനവകുപ്പും വന്യമൃഗ ആക്രമണങ്ങളിൽ നിസംഗത പുലർത്തുന്ന സാഹചര്യത്തിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവീഷ് വളയം, ബോസ് ജേക്കബ്, സെക്രട്ടറി ആർ പി രവീന്ദ്രൻ,വേണുഗോപാലൻ നായർ, പി എം രാജൻ ബാബു, സുബ്രഹ്മണ്യൻ കൂടത്തായി,അസ് ലം കടമേരി, സി എം സദാശിവൻ, കമറുദ്ദീൻ അടിവാരം, പുഷ്പവേണി ചാത്തമംഗലം, ദിനചന്ദ്രൻ നായർ, ജോസ് വള്ളിക്കുന്നേൽ, ജയദേവൻ ,സണ്ണി മാത്യു, ജുബിൻ ഡൊമിനിക്, ഗോപിനാഥൻ മുത്തേടത്ത്,ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close