KERALAlocaltop news

ജി എസ് ടി ; മന്ത്രി ബാലഗോപാൽ പ്രസ്താവന പിൻവലിക്കണം – എൻ. കെ. പ്രേമചന്ദ്രൻ എം പി

കോഴിക്കോട് : ജിഎസ്ടി വിഷയത്തിൽ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തെ വികലമായി വ്യഖ്യാനിച്ച് ചോദ്യകർത്താവിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്ത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന നിലയിൽ ധന മന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ പ്രസ്താവന നിരുപാധികം പിൻവലിക്കാനുളള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാ നങ്ങൾക്കായി 16982 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാര തുക അടി യന്തിരമായി നൽകുവാൻ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ തീരു മാനമെടുത്തുതിന് പിന്നിൽ പാർലമെന്റിലെ ചോദ്യോത്തരവും കേന്ദ്ര ധനമന്ത്രി സഭയിൽ നൽകിയ ഉറപ്പും പ്രചോദനമായിട്ടുണ്ട്. യഥാസ മയം രേഖകൾ സമർപ്പിക്കാത്തതു കൊണ്ടാണ് സംസ്ഥാനത്തിന് അർഹ തപ്പെട്ട ജിഎസ്ടി നഷ്ടപരിഹാര തുക ലഭിക്കാത്തതെന്ന് കഴിഞ്ഞ ദിവ സത്തെ ജിഎസ്ടി കൗൺസിൽ തീരുമാനവും തുടർന്നുളള കേന്ദ്രമന്ത്രി യുടെ പ്രസ്താവനയും വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാര തുക കൊടുക്കുവാൻ തീരുമാനിച്ച കൗൺസിൽ കേരളത്തിന് അർഹതപ്പെട്ട 780 കോടി രൂപ നൽകാത്ത തിന് കാരണവും വ്യക്തമാക്കിയിട്ടുണ്ട്. എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകാത്തതു കൊണ്ടാണ് കേരളത്തിന് പണം നൽകാത്ത തെന്നും കണക്കുകൾ ലഭിച്ചാൽ കേരളത്തിന് 780 കോടി രൂപ നൽകുമെ ന്നുളള കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കെ.എൻ. ബാലഗോപാലിന്റെ നാളിതുവരെയുളള വിശദീകരണത്തിന് വിരുദ്ധമാണ്. കേരളത്തിന് അർഹതപ്പെട്ട വിഹിതമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്കുളള ജി.എ സ്.ടി കോമ്പൻസേഷൻ വിഹിതം നൽകാമെന്ന് ധനമന്ത്രിയെ കൊണ്ട് ലോകസഭയിൽ ഉറപ്പ് വാങ്ങിയ ചോദ്യമുന്നയിച്ച് ചോദ്യകർത്താവിനെ തിരെ ദുരാരോപണം ഉന്നയിച്ച സംസ്ഥാന ധനമന്ത്രി തെറ്റുതിരുത്താൻ ഇനിയെങ്കിലും തയ്യാറാകണം. സംസ്ഥാന സർക്കാർ നിയമാനുസരണം ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി ചെയ്യുന്നതിന് വീഴ്ച വരുത്തിയശേഷം ചോദ്യത്തെയും ചോദ്യകർത്താവിനെയും കുറ്റപെടുത്തി മുഖം രക്ഷിക്കാൻ നോക്കുന്നത് ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ഭൂഷണമല്ല.

സയോജിത ചരക്ക് സേവന നികുതി (ഐ.ജി.എസ്.ടി) സംബ ന്ധിച്ച് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് ധനമന്ത്രി ഇപ്പോഴും മൗനം പാലിക്കുന്ന ത് ദുരൂഹമാണ്. കേരളത്തിന് നിയമാനുസരണം സമാഹരിക്കുവാൻ കഴിയുമായിരുന്ന 5000 കോടി രൂപയുടെ ഐ.ജി.എസ്.ടി വിഹിതം നഷ്ടപ്പെട്ടതായാണ് എക്സ്പെൻഡീച്ചർ റിവ്യൂ കമ്മിറ്റിയുടെ കണ്ടെത്ത ലുകൾ. കേരളം ഐ.ജി.എസ്.ടി വിഹിതം സമാഹരിക്കുന്നതിനു എന്തു നടപടി സ്വീകരിച്ചുവെന്നത് വ്യക്തമാക്കുന്നതിനുളള ബാദ്ധ്യത ധനമന്ത്രി യ്ക്കുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ അതിൽ നിന്നും കരകയറ്റുവാൻ ബാദ്ധ്യതപ്പെട്ട ധനമന്ത്രി എന്തുകൊണ്ട് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടുകൾ നിയമസഭാ സമക്ഷം സമർപ്പിക്കുവാൻ തയ്യാറാകുന്നില്ല ? സർക്കാരിന്റെ പിടിപ്പു കേടു കൊണ്ട് സംസ്ഥാനം നികുതി സമാഹരണത്തിൽ പരാജയപ്പെട്ടി രിക്കുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ടവരെയും ലക്ഷകണക്കിന് നികുതി കുടിശ്ശീക നൽകേണ്ടവരേയും സഹായിക്കുന്നതിനായി സർക്കാർ സ്വീകരിച്ച തെറ്റായ മാർഗ്ഗങ്ങളാണ് സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിലേയ്ക്കും കടക്കെണിയിലേയ്ക്കും നയിക്കുന്നത്. സർക്കാരിന്റെ പരാജയം മറച്ചു വച്ച് ജനങ്ങളിൽ അമിത നികുതി ഭാരം അടിചേല്പിച്ച് കുടിശ്ശിക വരുത്തിയവരെ സഹായിക്കുന്നതിനുളള നടപ ടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി പിരിവിൽ സംസ്ഥാ നത്ത് എത്ര കുടിശ്ശികയുണ്ടെന്നും കുടിശ്ശിക പിരിച്ചെടുക്കുവാൻ എന്തു നടപടി സ്വീകരിച്ചുവെന്നും ധനമന്ത്രി വെളിപ്പെടുത്തണമെന്നും എൻ. കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close