താമരശ്ശേരി :
.
താമരശ്ശേരി രൂപതാംഗമായ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യുവാനുള്ള നടപടികൾ താമരശ്ശേരി രൂപത ആരംഭിച്ചു.
നവംബർ 10 ന് രാവിലെ 10.30 നാണ് *കോടതി* ചേരുന്നത്.
കുറ്റവിചരണ കോടതിയുടെ അധ്യക്ഷനും, ദീപിക ദിനപത്രം മാനേജിഗ് ഡയറക്ടറുമായ ഫാ. ജോർജ്ജ് (ബെന്നി) മുണ്ടനാട്ട് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഫാ. ജോസഫ് പാലക്കാട്ട് തയ്യാറാക്കിയിരിക്കുന്ന “കുറ്റപത്രത്തിന്റെ ” അടിസ്ഥാനത്തിലാണ് വിചാരണ നടത്തുക. !
നവംബർ 10 ന് നേരിട്ട് ഹാജരാകുന്നില്ലെങ്കിൽ 15ാം തിയ്യതിക്കുള്ളിൽ തന്റെ ഭാഗം എഴുതി ബോധിപ്പിക്കാവുന്നതാണെന്നും നോട്ടീസിൽ പറയുന്നു. കൂടാതെ കാനൻ നിയമ പണ്ഡിതനായ ഒരു വൈദികനെ അഡ്വക്കേറ്റ് ആയി നിയമിക്കണമെന്നും, 5 ൽ കൂടാത്ത സാക്ഷികളുടെ ലിസ്റ്റ് സമർപ്പിക്കാവുന്നതാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. രാജ്യത്ത് നീതിന്യായ കോടതി സംവിധാനം നിലനിൽക്കെ, നിയമ വിരുദ്ധമായി കാനോൻ നിയമം നടപ്പാക്കാനും സഭാ കോടതി ചേരാനുമുള്ള നീക്കം ഒരു വിഭാഗം വിശ്വാസികൾ എതിർക്കുന്നതിനാൽ കോടതി ചേരുന്ന ദിവസം സംഘർഷ സാധ്യതയുള്ളതായി ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് അയച്ചതായി സൂചനയുണ്ട്.