താമരശ്ശേരി: കാർഷിക മേഖല കടുത്ത പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ കാർഷിക പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന തല നേതൃ ക്യാമ്പും കർഷക സമ്മേളനവും നവംബർ 27, 28, 29 തീയതികളിൽ കോഴിക്കോട് താമരശ്ശേരിയിൽ ഉമ്മൻചാണ്ടി നഗറിൽ നടക്കും .
27ന് വൈകുന്നേരം അഞ്ചുമണിക്ക് പതാക ഉയർത്തുന്നതോടുകൂടി ക്യാമ്പിന് തുടക്കമാകും തുടർന്ന് പഴമയുടെ രുചിയെ പരിചയപ്പെടുത്തുന്ന ജൈവ ഭക്ഷ്യ മേളയും നടക്കും. 28ന് രാവിലെ 9 മണിക്ക് റജിസ്ട്രേഷനോട് കൂടി ക്യാമ്പ് ആരംഭിക്കും. മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിക്കും. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ മുഖ്യാതിഥിയാവും. പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ. സി. വിജയൻ അധ്യക്ഷത വഹിക്കും.
കർഷക കോൺഗ്രസ് ദേശീയ കോഡിനേറ്റർ ലാൽ വർഗീസ് കല്പകവാടി,
കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറ് ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡൻറ് മാരായ എൻ. ഡി. അപ്പച്ചൻ , മാർട്ടിൻ ജോർജ് , വി.എസ്. ജോയ് , എ.തങ്കപ്പൻ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത് ,കെ. എ. തുളസി, പി.എം. നിയാസ്, എം. എൽ. എമാരായ എ. പി. അനിൽകുമാർ ,
സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ
എൻ. എസ്. യു ദേശീയ ജനറൽ സെക്രട്ടറി കെ. എം. അഭിജിത്ത്, കെ. എസ്. യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ,
കെ . സി. ജോസഫ് , എൻ. സുബ്രഹ്മണ്യൻ, എം. ലിജു, കെ. സി. അബു, ഡോ. എം. സരിൻ, തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ പങ്കെടുക്കും. 28ന് വൈകുന്നേരം നാലുമണിക്ക് കർഷക സംഗമവും പൊതുസമ്മേളനവും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.സി. വിജയൻ അധ്യക്ഷത വഹിക്കും. എം കെ രാഘവൻ എംപി മുഖ്യതിഥി ആയിരിക്കും