KERALAlocaltop news

കോഴിക്കോട് വിമാനത്താവളത്തിൽ മലയാള ഭാഷാ ഉപയോഗം പരിമിതപ്പെടുത്തിയിട്ടില്ല : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് വിമാനത്താവളത്തിലെ അറിയിപ്പുകൾ മലയാളത്തിൽ ലഭിക്കാത്തതു കാരണം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.

കോഴിക്കോട് എയർപോർട്ട് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റമർ കെയർ നമ്പർ നിലവിലില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻക്വയറി നമ്പർ കൈകാര്യം ചെയ്യുന്നവർ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും വിവരങ്ങൾ കൈമാറുന്നുണ്ട്. എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. ഇവർക്ക് മലയാളം അറിയണമെന്നില്ല. എന്നാൽ മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കാൻ സി. ഐ. എസ്. എഫി നോട് നിർദ്ദേശിക്കും. എയർലൈനുകൾ നിയമിക്കുന്ന എയർഹോസ്റ്റസുമാർക്ക് മലയാളം അറിഞ്ഞിരിക്കണമെന്ന് എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലെ സിസ്റ്റം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും നൽകുന്നുണ്ട്. എയർപോർട്ടിലെ റീട്ടെയ്ൽ ഔട്ട് ലെറ്റിൽ ഇംഗ്ലീഷിനൊപ്പം മലയാളവും ഉൾപ്പെടുത്താൻ കമേഴ്സ്യൽ വിഭാഗവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close