INDIAKERALAlocaltop news

ജനസമ്മതിയില്ലാത്ത മെത്രാന്മാരെ തിരിച്ചു വിളിക്കണം; കാത്തലിക് ലേമെൻസ് അസോ. വത്തിക്കാൻ പ്രതിനിധിക്ക് നിവേദനം നൽകി

കോഴിക്കോട് : ജനസമ്മതിയില്ലാത്തവരും തെമ്മാടികളുമായ സീറോ മലബാർ സഭയിലെ മെത്രാന്മാരെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക്ക് ലേമെൻസ് അസോസിയേഷൻ വത്തിക്കാൻ പ്രതിനിധി ബിഷപ് സിറിൽ വാസവിന് നിവേദനം നൽകി.                           നിവേദനത്തിന്റെ പൂർണ്ണരൂപം :-                                                                                               

സീറോ മലബാർ സഭയിലെ കുർബാന തർക്കങ്ങളും മറ്റ് അക്രമ സംഭവങ്ങളും കുർബാന മുടക്കും മറ്റും ക്രിസ്തീയ അരൂപിയിൽ പരിഹരിക്കുന്നതിനുവേണ്ടി വത്തിക്കാന്റെ പരമാധികാരിയായ ബഹു: ഫ്രാൻസീസ് പോപ്പിന്റെ ഡലിഗേറ്റായി അറിയിച്ച് എറണാകുളത്തെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ആർച്ച് ബിഷപ്പ് സിറിൽ വാസിൽ മുമ്പാകെ സീറോ-മലബാർ സഭയിലെ അത്മായ രെ പ്രതിനിധാനം ചെയ്യുന്ന കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ (CLA) S.No: 761/1998 എന്ന രജിസ്ട്രേഡ് സംഘടനയ്ക്ക് വേണ്ടി ട്രൽ എക്സിക്യൂ ട്ടീവ് കമ്മിറ്റി സെക്രട്ടറി ശ്രീ.എം.എൽ.ജോർജ്ജ് മാളിയേക്കൽ ഞാളൂർ) സംഘ ടനയ്ക്ക് വേണ്ടിയും വ്യക്തിപരമായും നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ.

1. സീറോ – മലബാർ സഭയെന്ന് ഇന്ന് അറിയപ്പെടുന്ന മാർത്തോമ്മ നസ്രാണി ക്രൈസ്തവ സഭ യേശുവിന്റെ 12 ശിഷ്യരിൽ ഒരാളായ മാർത്തോമ്മായാൽ AD 52 ൽ ഇന്ന് കേരളം എന്നറിയപ്പെടുന്ന പ്രദേശത്ത് സ്ഥാപിതമായ അപ്പസ്തോലിക സഭയാണ്. ഈ സഭയുടെ അടിത്തറയും ആചാരങ്ങളും ക്രിസ്തീയതയിൽ അധി ഷ്ഠിതവും രാജ്യത്ത് നിലനിന്നിരുന്ന ജാനാധിപത്യ ഭരണക്രമത്തിൽ അധിഷ്ഠിത വുമായിരുന്നു. ഇടവക വൈദികന്റെ അദ്ധ്യക്ഷതയിൽ ഇടവകയിലെ ക്രിസ്തീയ വിശ്വാസികൾ യോഗം ചേർന്ന് ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്ത് അത് സഭയിൽ നടപ്പാക്കിപ്പോന്ന പതിവാണ് ഉണ്ടായിരുന്നത്. 1998 ഡിസംബർ 16-ാം തിയ്യതി വരെ ഈ നടപടി ക്രമമാണ് നടപ്പിലാക്കി പോന്നിട്ടുള്ളത്. ക്രിസ്തീയ അരൂപിയിൽ തിളങ്ങി. ഐക്യത്തിലും ഒരുമയിലും സാഹോദര്യത്തിലും അനുരഞ്ജനത്തിലും പ്രവർത്തിച്ചു പോന്നിരുന്നതിനാൽ അക്കാലമത്രയും ഈ സഭയിൽ തർക്കങ്ങളും കലഹങ്ങളും പിളർപ്പുകളും വ്യവ ഹാരങ്ങളും ഉണ്ടായിരുന്നില്ല. നാനാജാതി മതസ്ഥരുടെ പിന്തുണയും സുസമ്മതിയും ഈ സഭയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ 1990ൽ പൗരസ്ത്യസഭകൾക്കുവേണ്ടി പോപ്പ് ജോൺപോൾ രണ്ടാമൻ മെത്രാൻമാരുടെ സ്വാർത്ഥ താൽപര്യങ്ങളെ പരിഗണിച്ച് A 1990ൽ പൗരസ്ത്യ സഭകൾക്ക് വേണ്ടി രൂപം കൊടുത്ത പൗരസ്ത്യകാനൻ നിയമം സീറോ മലബാർ സഭാമെത്രാൻമാർ 1992ൽ ഈ സഭയിൽ കടത്തികൊണ്ടുവന്നു. തുടർന്ന് ഈ നിയമത്തിന് വിധേയമായി രൂപതാമെത്രാൻമാർ ചേർന്ന് 1998ൽ പള്ളി യോഗ നടപടിക്രമങ്ങളും രൂപതാനിയമങ്ങളും നിർമ്മിച്ച് സഭാസമൂഹത്തിനുമേൽ അടിച്ചേൽപ്പിച്ച് മെത്രാൻമാരുടെ ഏകാധിപത്യ ഭരണം സഭയിൽ പ്രാബല്യത്തിലാ ക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഇതോടെ സഭാന്തരീക്ഷം കലുഷിതമായി തുടങ്ങി. ഈ കരിനിയമങ്ങൾ ക്രിസ്തീയ തത്വങ്ങൾക്കും സഭയുടെ പൈതൃകത്തിനും പാര മ്പര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും സന്മാർഗ്ഗത്തിനും സാമൂഹ്യ നീതിക്കും ദേശീ യതക്കും ഇന്ത്യൻ ഭരണഘടനക്കും എതിരായതിനാൽ പ്രസ്തുത നിയമങ്ങൾ റദ്ദാ ക്കുകയോ, തിരുത്തപ്പെടുകയോ ചെയ്യണമെന്ന് വൈദികരും അത്മായരും മെത്രാൻമാരോട് ആവശ്യപ്പെട്ടു. എന്നാൽ മെത്രാൻമാർ അതിന് തയ്യാറാകാതെ ക്രിസ്തീയതക്കെതിരെ പാഷണ്ഡതയും അസൻമാർഗ്ഗികതയും ഏകാധിപത്യ ഭര ണവും സഭയിൽ അടിച്ചേൽപ്പിക്കുവാൻ തുടങ്ങി. ഇതോടെ ക്രിസ്തീയ വിശ്വാസി കളായ വൈദികരും അത്മായരും പ്രത്യക്ഷ പ്രതിഷേധ സമരങ്ങളും പ്രകടനങ്ങ ളുമായി മെത്രാൻമാർക്കെതിരെ രംഗത്തിറങ്ങി.

2. സീറോ-മലബാർ സഭയിലെ പാഷണ്ഡകരായ രൂപതാമെത്രാൻ മാർ പൗരസ്ത്യ കാനൻ നിയമത്തിനു വിധേയമായി 1997ൽ ഏറണാകുളം കലൂർ റിന്യൂവൽ സെന്റ റിൽ ചേർന്ന സിനഡിനെതിരെ വിവിധ രൂപതകളിലെ വൈദീകർ പ്രകടനവും പ്രതി ഷേധയോഗവും നടത്തി സിനഡിനെയും അതിന്റെ തീരുമാനങ്ങളെയും തള്ളിക്ക ളഞ്ഞു. തുടർന്ന് കാത്തലിക് ലേമെൻസ് അസ്സോസിയേഷന്റെ (CIA) നേതൃത്വ ത്തിൽ അത്മായർ അണിചേർന്ന് കാനൻ നിയമത്തിന്റെ അധികാരത്തിൽ മെത്രാൻമാർ നടത്തിയ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലികൾക്കെ തിരെയും ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കെതിരെയും കേരളത്തിൽ തൃശൂർ വെച്ച് നടത്തിയ അഖിലേന്ത്യാ ബിഷപ്സ് കോൺഫ്രൻസിനെതിരെയും എറണാകുളം -അങ്കമാലി അതിരൂപതാ അസംബ്ലിക്കെതിരെയും പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നിരാഹാര സമരങ്ങളും നടത്തി മെത്രാൻ സംഘത്തിന്റെപാഷാണ്ഡതകളെയും കരിനിയമങ്ങളെയും എതിർത്തുകൊണ്ടിരുന്നു. കൂടാതെ C.L-A താമരശ്ശേരി രൂപതാഭവനിലേക്ക് പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി മെത്രാൻമാരുടെ പള്ളിയോഗ നടപടിക്രമങ്ങളും മറ്റും അഗ്നി ക്കിരയാക്കിക്കൊണ്ട് അത്മായ പ്രതിഷേധം ശക്തമാക്കി. എറണാകുളം അതിരൂ പതാ ആസ്ഥാനത്തിന് സമീപം കാത്തലിക് ലേമെൻസ് അസ്സോസിയേഷന്റെ (CLA നേതൃത്വത്തിൽ അത്മായ അസംബ്ലി ചേർന്ന് കാനൻ നിയമങ്ങളും അനുബന്ധ നിയമങ്ങളും ഈ സഭയിൽ നിരോധിക്കുകയും പ്രതീകാത്മകമായി അവ കത്തിച്ചു കളഞ്ഞ് പകരം അത്മായ അസംബ്ലി ഈ സഭക്ക് വേണ്ടി “ നസ്രാണി കത്തോലിക്ക സഭാനിയമം” എന്ന പേരിൽ ക്രിസ്തീയതയിലും നസ്രാണി പൈതൃകത്തിലും ഇന്ത്യൻ ഭരണഘടനയിലും അധിഷ്ഠിതമായ നിയമനിർമ്മാണം നടത്തി 03.07.2014 തിയ്യതി മുതൽ സീറോ മലബാർ സഭയിൽ പ്രാബല്യത്തിലാക്കികൊണ്ട് വിളംബ രമിറക്കുകയും അത് സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും പ്രാബല്യ ത്തിലാക്കുന്നതിന് നിർദ്ദേശിച്ച് മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് അത്മായ അസംബ്ലി പ്രസ്തുത നിയമം ഏൽപ്പികൊടുത്തിട്ടുള്ളതുമാണ്. അതു കൊണ്ട് പൗരസ്ത്യ കാനൻ നിയമത്തിന്റെയും അനുബന്ധ പള്ളിയോഗ നടപടി ക്രമങ്ങളുടെയും രൂപതാനിയമങ്ങളുടെയും അധികാരാവകാശവാദങ്ങൾക്ക് ഈ സഭയിൽ യാതൊരുവിധ അടിസ്ഥാനവും ഇല്ലാത്തതുമാകുന്നു.

3. അത്മായർ (Lay Person’s) അവരവരുടെ അവസ്ഥക്കനുസരണമായി ലോകത്ത് ജീവി ക്കുകയും സഭയുടെ ആത്മീയവും ഭൗതികവുമായ കർത്തവ്യങ്ങളിൽ പങ്കാളികളു മാണ് എന്ന വസ്തുത മെത്രാൻമാർക്ക് അറിവുള്ളതുമാണ്. അത്മായർ ദൈവരാ ജ്യകാര്യങ്ങൽ അന്വേഷിക്കുന്നതോടൊപ്പം വിശ്വാസം, പ്രത്യാശ, ഉപവി ഇവകളിൽ തിളങ്ങിക്കൊണ്ട് സഭയിൽ നീതിപൂർവ്വകമായ നിയമനിർമ്മാണം നടത്തുന്നതിനും അവകാശാധികരങ്ങൾ ഉള്ളവരാണ്.

4. ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂർത്തീകരണത്തിന്റെ നിർണ്ണായക നിമിഷ ങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതാണ് പെസഹ ആചരണം (അന്ത്യഅത്താഴ വേദി), * യേശു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് നൽകികൊണ്ട് അരുൾ ചെയ്തു. ഇത് സ്വീകരിക്കുവിൻ, ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെ ടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവർക്ക് നൽകി. എല്ലാവരും അതിൽ നിന്ന് പാനം ചെയ്തു. യേശു അരുൾ ചെയ്തു. ഇത് അനേകർക്ക് വേണ്ടി ചിന്തപ്പെ ടുന്നതും ഉടമ്പയടിയുടേതുമായ എന്റെ രക്തമാണ്. നിങ്ങൾ ഒരുമിച്ച് കൂടുമ്പോൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ”, എന്ന് കൽപ്പിച്ചു. യേശു ശിഷ്യന്മാർക്കിടയിൽ ഇരുന്നുകൊണ്ടാണ് അഭിമുഖദർശനം നൽകി വിരുന്ന് നടത്തിയത്. യേശുവിന്റെ ജീവിതത്തിലെ അന്ത്യ അത്താഴവേദി സഭയുടെ ജീവിതത്തിന്റെ ആദ്യ നിമിഷങ്ങളായി മാറി. ഇതിനെ കുർബാനയെന്ന് പറയുന്നു. ഈ ഓർമ്മ ആചരണത്തിന് ഒത്തു ചേരുന്ന സമൂഹത്തെ ക്രിസ്തീയ സഭയെന്ന് നിർവ്വചിക്കുന്നു. സഭയുടെ ഈ അത്താഴ വിരുന്ന് ജനാഭിമുഖാമായാണ് യേശു നിർവ്വഹിച്ചത്. ഇത് സ്നേഹ ത്തിന്റെയും സമർപ്പണത്തിന്റെയും ഐക്യത്തിന്റെയും ഒറ്റുകാരനായ യൂദാസി നോടുള്ള അനുരജ്ഞനത്തിന്റെയും ദിവ്യസ്മരണയാണ്.

5. “നീ ബലി പീഠത്തിൽ ബലിയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെ ങ്കിലും വിരോധമുണ്ടെന്ന് അവിടെവെച്ച് ഓർത്താൽ ബലി വസ്തു അവിടെ ബലി പീഠത്തിന് മുമ്പിൽ വെച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്ന് ബലി യർപ്പിക്കുക” എന്നാണ് ബലിയർപ്പകരായ മെത്രാൻമാരോട് യേശു കൽപ്പിച്ചിട്ടുള്ള ത്. എന്നാൽ മെത്രാൻമാർ പാഷണ്ഡതയിൽ മുഴുകി അത്മായ വൈദിക സമൂഹ വുമായി അനുരഞ്ജനപ്പെടാതെ ദുരാത്മീയതയിൽ ആഭിജാരകുർബാന അർപ്പിച്ച് ക്രിസ്തീയതക്ക് വെല്ലുവിളിയായ് മാറിയിരിക്കുകയാണ്. ഇവരെ നേർവഴിക്ക് നയിച്ച് ക്രിസ്തീയതയിലേക്ക് കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ട പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ സത്യത്തിലും നീതിയിലും ദൈവാരൂപിയിലും നിറഞ്ഞ തീരുമാനങ്ങളെടുക്കണമെന്ന് കാത്തലിക് ലേമെൻസ് അസ്സോസിയേ ഷൻ (C.LA) നിർദ്ദേശിച്ചിരിക്കുകയാണ്.

6. ആത്മീയ ശുശ്രൂഷകരായി വർത്തിക്കേണ്ടവരായ മെത്രാൻമാർ സഭയിലും സമൂ ഹത്തിലും യജമാനത്തം പുലർത്തരുതെന്നും പ്രമാണിത്തം ചമയരുതെന്നും അധി കാരം പ്രയോഗിക്കരുതെന്നും യേശു കൽപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ക്രൈസ്തവ വിരുദ്ധമായി പ്രവർത്തിച്ച് കഠിന ഹൃദയരായി സാത്താന്റെ പാത പിന്തുടരുന്ന ദുരാത്മ ശക്തികളായി തീർന്നിരിക്കുകയാണ് സീറോ മലബാർ സഭയിലെ മെത്രാൻമാർ. ഇവരെ ക്രിസ്തീയ വിശ്വാസികളായ അത്മായ വൈദിക സമൂഹ ത്തിന് ഉൾക്കൊള്ളാനും അംഗീകരിക്കാനുമാകുന്നില്ല. ഈ മെത്രാൻമാരെ നേർവ ഴിയിലേക്ക് നയിക്കാൻ പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പരാ ജയപ്പെട്ടാൽ മെത്രാൻമാരായ ഇവരെ ക്രിസ്തീയ വിശ്വാസസമൂഹം സഭയിൽ നിരാ കരിക്കുകയും ഇന്ത്യാരാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയരാക്കി ഫാ. റോബിൻ വടക്കാഞ്ചേരിയെപോലെ കുറ്റകൃത്യങ്ങൾക്ക് വിചാരണ ചെയ്ത് തടങ്കലിൽ ആക്കു കയും ചെയ്യും എന്ന് മുന്നറിയിപ്പ് നൽകുകയാണ്.

7. സീറോ മലബാർ സഭ പരിഷ്കരിച്ചതും ക്രിസ്തീയതയിൽ അധിഷ്ഠിതവുമായ ജനാഭിമുഖ കുർബാന 6 ദശാബ്ദകാലമായി നിലനിന്ന് പോരുന്നതാണ്. ഈ ജനാ ഭിമുഖ കുർബാന പൃഷ്ഠാഭിമുഖമായി പ്രാബല്യത്തിലാക്കാൻ വേണ്ടി ക്രൈസ്തവ വിരോധികളും, സഭാവിരുദ്ധരുമായ സീറോ-മലബാർ സഭാമെത്രാൻമാർ 1999 മുതൽ ഗൂഢശ്രമങ്ങൾ നടത്തി വരുന്നതാണ്. ഇതിനെതിരെ കാത്തലിക്ലേമെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപതാ മാർച്ചുകളും ചെറുത്തു നിൽപ്പും നടത്തിയിട്ടുള്ളതാണ്. ഇതിനെ ധിക്കരിച്ച് താമരശ്ശേരി രൂപതയിലുള്ള കൂരാ ച്ചുണ്ട്. ഇടവക വികാരി പൃഷ്ടാഭിമുഖ കുർബാന നടത്തുമെന്ന് സമൂഹത്തോട് വെല്ലുവിളി നടത്തിയപ്പോൾ ഫാ. സെബാസ്റ്റ്യൻ തളിയനും, പരേതരായ ഫാ: ജോർജ്ജ് കുഴിപ്പറമ്പിലും, ഫാ. തോമസ് കൊടിയനും, ഫാ. തോമസ് ചെട്ടിപ്പ റമ്പിലും, കാത്തലിക് ലേമെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയിര ത്തിൽപരം ഇടവകാംഗങ്ങൾ കൂരാച്ചുണ്ട് പള്ളി അങ്കണത്തിൽ സമ്മേളിച്ച് പള്ളി വികാരിയെകൊണ്ട് ജനങ്ങൾക്ക് പൃഷ്ഠം തിരിഞ്ഞുള്ള ആഭിചാരബലി നടത്തി ക്കുകയില്ലെന്ന് പ്രഖ്യാപിച്ച് വികാരിയുടെ വെല്ലുവിളികളെ പരാജയപ്പെടുത്താൻ ഉറച്ചു താമരശ്ശേരി രൂപതാഭവനിലേക്കും തുടർന്ന് കൂരാച്ചുണ്ട് പള്ളിവികാരിയുടെ മുറിയിലേക്കും അത്മായർ മാർച്ച് നടത്തി. വിവരം അറിഞ്ഞ് റോമിലായിരുന്ന അന്നത്തെ ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി സമയോജിതമായി ഇടപ്പെട്ട് ഒരു ഉത്തരവിലൂടെ ജനാഭിമുഖ കുർബാന നിലനിർത്തി ക്കൊണ്ട് പൃഷ്ടാഭിമുഖ കുർബാനയെ പരാജയപ്പെടുത്തിയിട്ടുള്ളതാണ്.

8. തലശ്ശേരി രൂപതയിലും മാനന്തവാടി രൂപതയിലും താമരശ്ശേരി രൂപതയിലും തൃശൂർ രൂപതയിലും പാലക്കാട് രൂപതയിലും ഇരിഞ്ഞാലക്കുട രൂപതയിലും എറണാകുളം രൂപതയിലും 6 ദശാബ്ദക്കാലമായി പരിഷ്കരിച്ച മലയാളം ജനാഭിമുഖ കുർബാന യാണ് നിലനിന്നുപോന്നിട്ടുള്ളത്. ജനാഭിമുഖ കുർബാന എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നം മാത്രമായി അങ്ങയെ മെത്രാൻമാർ തെറ്റിദ്ധരിപ്പിച്ചിട്ടു ണ്ടെങ്കിൽ അത് തിരുത്തപ്പെടണം. ജനാഭിമുഖ കുർബാന സീറോ-മലബാർ സഭ യുടെ പൊതുവായ ആവശ്യമാണ്. അതുകൊണ്ട് സീറോ-മലബാർ സഭയിലെ എല്ലാ രൂപതകളിലും ജനാഭിമുഖ കുർബാന നിലനിർത്തണം. ജനാഭിമുഖ കുർബാനക്ക് വേണ്ടി പ്രക്ഷോഭം നടത്തുമ്പോൾ ആരെങ്കിലും വികാര വിക്ഷോഭത്താൽ സാത്താൻ ആരാധകരായ സീറോ-മലബാർ സഭയിലെ മെത്രാൻമാർക്കെതിരെ അക്രമം നടത്തിയാൽ അതിന്റെ ദുഷ്പേര് അത്മായ വൈദിക സമൂഹത്തിന് ഉണ്ടാ കാതിരിക്കാനും വേണ്ടിയാണ് സി.എൽ.എ, സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും ജനാഭിമുഖ കുർബാന സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി കോഴിക്കോട് മുൻസിഫ് കോടതി 11 ൽ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിയേയും താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയസ് പോൾ ഇഞ്ചനാനിയേയും മറ്റും പ്രതിക ളാക്കി ഒ.എസ്.നമ്പർ 485/2021 ആയി ഹരജി ഫയൽ ആക്കിയിട്ടുള്ളതും ഈ കേസിൽ മെത്രമാരെ വിചാരണ ചെയ്യാൻ കോഴിക്കോട് 1-ാം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി സി.എം.എ 2/2022 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. വസ്തുത ഇതായിരിക്കെ എറണാകുളം അതിരൂപതയിലെ കുർബാന പ്രശ്നം പരിഹരിച്ചാൽസീറോ മലബാർ സഭയിലെ കുർബാന പ്രശ്നത്തിന് പരിഹാരമാകും എന്ന മെത്രാൻമാരുടെ ധാരണ മൗഢ്യമാണ്.

9. സീറോ മലബാർ സഭയിലെ മേൽ പ്രതിപാദിച്ച രൂപതകളിലെ മുഴുവൻ പള്ളിക ളിലും 6 പതിറ്റാണ്ടായി നിലനിന്നുപോന്നിരുന്ന ക്രിസ്തീയ ആചാരമാണ് ജനാഭി മുഖ കുർബാന. ഒരു ആചാരം 30 വർഷം തുടർച്ചയായി നിലനിന്നാൽ ആ ആചാരം ഇന്ത്യൻ ഭരണഘടന വിരുദ്ധമാകുന്നില്ലെങ്കിൽ ഇന്ത്യാരാജ്യത്തെ നിയമമായി പരി ണമിക്കും എന്നുള്ള വസ്തുത ഈ സഭയിലെ മെത്രാൻമാർക്ക് അറിവുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. നിലവിലുള്ള ഒരു കസ്റ്റം ഇല്ലായ്മ ചെയ്യുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ വികൃതമാക്കുന്നതിനോ മെത്രാൻമാർക്ക് യാതൊരുവിധ അധികാരങ്ങളുമില്ല.

10. കത്തോലിക്കാ കൂട്ടായ്മയിൽപ്പെട്ട സീറോ മലബാർ സഭയിൽ 40 ലക്ഷത്തോളം വിശ്വാസികളേ ഉള്ളൂ. ലത്തീൻ (റോമൻ) കത്തോലിക്കാ സഭയിൽ സഹസ ലക്ഷ ക്കണക്കിന് വിശ്വാസികളുണ്ട്. ലത്തീൻ പള്ളികളിൽ പോപ്പ് അടക്കമുള്ള മെത്രാൻമാരും വൈദികരും ജനാഭിമുഖ കുർബാനയാണ് ആചരിച്ചുപോരുന്നത്. അങ്ങനെയിരിക്കെ ഐക്യരൂപ്യം വരുത്താൻ എന്നപേരിൽ സീറോ-മലബാർ സഭ യിൽ ജനാഭിമുഖ കുർബാനക്ക് വിരുദ്ധമായി പൃഷ്ഠാഭിമുഖ കുർബാന ആചരിക്കു വാൻ പോപ്പ് അനുമതി നൽകിയെന്ന് പറയുന്നത് വിശ്വസനീയമല്ല. പൊരുത്തപ്പെ ടാത്തതും പരസ്പര വിരുദ്ധവുമാണ്. മാത്രവുമല്ല. അത് സീറോ-മലബാർ സഭ യിൽ കലഹത്തിനും നാശത്തിനും വഴിവെക്കും. യാഥാർത്ഥ്യം മറന്ന് പൃഷ്ഠാഭി മുഖ കുർബാന അർപ്പിക്കാൻ ആത്മീയ ആചാര്യനായ ഫ്രാൻസിസ് പോപ്പ് അനു മതി നൽകുമെന്ന് വിശ്വസിക്കുന്നില്ല. വിശുദ്ധ കുർബാന വിഷയത്തിൽ പോലും യേശുവിനോടും ക്രിസ്തീയ സമൂഹത്തോടും പോപ്പിനോടും ഐക്യരൂപ്യപ്പെടാത്ത സീറോ-മലബാർ സഭയിലെ മെത്രാന്മാർ സാത്താൻമാരുടെ തലവനും കലഹ പ്രിയ നുമായ ലൂസിഫറിനോടാണോ ഐക്യരൂപ്യം പ്രാപിക്കുന്നതെന്നുള്ള കാര്യം വ്യക്ത മാക്കണം.

10. പാശ്ചാത്യ പൗരസ്ത്യ സഭകളുമായി യാതൊരു ബന്ധങ്ങളും ഇല്ലാതിരുന്നതും നസ്രാണി പാരമ്പര്യത്തിൽ ഉള്ളതുമായ സീറോ-മലബാർ സഭ ഒരു സ്വയാധികാര അപ്പോസ്തലിക സഭയാണ്. ഈ മാർത്തോമാ ഗോത്ര അപ്പോസ്തലിക സഭയ്ക്ക് മേൽ ആചാരാനുഷ്ഠാനങ്ങളിലോ നടപ്പ് രീതികളിലോ നിയമപരമായ കാര്യ ങ്ങളിലോ ഇടപെടാൻ മറ്റ് ഗോത്രസഭകൾക്കൊന്നും അവകാശമോ അധികാരമോ ഇല്ല എന്നതാണ് വസ്തുത. ഈ സഭയിലെ മെത്രാൻമാർ അടക്കമുള്ള വൈദി കർക്ക് വൈദിക പരിശീലനം നൽകാൻ വിയപ്പൊഴുക്കിയിട്ടുള്ളവരാണ് അത്മായ സമൂഹം. അത്മായരുടെ പ്രതിഫലത്തിലും പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള മറ്റ്നിരവധി ആനുകൂല്യങ്ങളും സ്വീകരിച്ച് സഭയിൽ ആത്മീയ തൊഴിൽ ചെയ്യുന്നവ രാണ് മെത്രാൻമാരടങ്ങുന്ന പുരോഹിത ഗണം. റോം സംഭാവന ചെയ്ത് മെത്രാൻ പട്ടം സ്വീകരിച്ചുവന്നവരാണ് സീറോ-മലബാർ സഭയിലെ ഇന്നത്തെ മെത്രാൻമാർ എന്ന വസ്തുത റോമിന്റെ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ തിരിച്ചറി യണം. ഇവർ സീറോ-മലബാർ സഭയുടെ ഔദ്യോഗിക വക്താക്കളോ, പ്രതിനിധി കളോ, അധികാരികളോ അല്ലെന്നുള്ള വിവരം പോപ്പിനെ അങ്ങ് ധരിപ്പിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. റോമിന്റെ മെത്രാൻ പട്ടം കിട്ടുന്നതിന് മുമ്പുള്ള ഇവരുടെ വൈദിക പഠനം, പാർപ്പിട സൗകര്യം, ബിരുദം, ബിരുദാനന്തര ബിരുദം അടക്കമുള്ള പഠന ചെലവുകളും ഭക്ഷണവും യാത്രാചെലവുകളും സൗജന്യമായി പള്ളിക്കാരായ അത്മായരാണ് നലൽകിപ്പോരുന്നത്. ഇങ്ങനെ വൈദികരായവരിൽ നിന്നും സഭയുടെ അംഗീകാരമില്ലാതെ മെത്രാൻമാരായി റോം നിയമിക്കുന്നതി നാൽ അവർക്ക് അത്മായരുടെ പ്രാർത്ഥനാപൂർണ്ണമായ അംഗീകാരമോ ക്രിസ്തീ യമായ സുസമ്മതിയോ ലഭിച്ചിട്ടില്ല. റോമിന്റെ പാലിയം സ്വീകരിച്ച് അനർഹമായി മെത്രാൻ പട്ടം തരപ്പെടുത്തിയവരുമാണ് ഇവർ.

11. റോമിന്റെ പാലിയം സ്വീകരിക്കുന്നതോടെ ഈ മെത്രാൻമാർ ഈ സഭയിലെ അത്മാ യരോടോ വൈദികരോടോ പൊതുസമൂഹത്തോടൊ, ഇന്ത്യാരാജ്യത്തോടൊ യാതൊ ഒരു വിധ കൂറും വിധേയത്വവും പ്രാവർത്തികമാക്കാതെ ഏകാധിപതികളും അസൻമാർഗ്ഗികളും കുറ്റവാളികളുമായാണ് സഭയിൽ വ്യാപരിക്കുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞ് ഇവരെ നേർവഴിയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് പ്രശ്ന നിവർത്തി ഉണ്ടാക്കാൻ പോപ്പിന്റെ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രതിജ്ഞാബദ്ധനാണ്. അതിന് കഴിയുകയില്ലെങ്കിൽ ക്രിമി നലുകളായ ഈ മെത്രാമാരെയും പ്രായപൂർത്തിയായ യുവതിയെ ദത്തെന്നപേരിൽ കൂടെ പാർപ്പിച്ചു വന്ന കൊച്ചി ബിഷപ്പായിരുന്ന ജോൺ തട്ടുങ്കലിനെ റോമിലേക്ക് തിരിച്ച് വിളിച്ച് അവിടെ പുനഃരധിവസിപ്പിച്ചതുപോലെ സീറോ-മലബാർ സഭയിലെ കുറ്റവാളികളായ മെത്രാൻമാരെ റോമിലേക്ക് തിരിച്ച് വിളിച്ച് അവിടെ അധിവസിപ്പി ക്കാൻ റോം തയ്യാറാകണമെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ ആവ ശ്യപ്പെടുകയാണ്.

12. സീറോ -മലബാർ സഭയിലെ വിശ്വാസികൾ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയതാ ണ് ഈ സഭയിലെ പള്ളികളും സ്ഥാപനങ്ങളും വസ്തുവഹകളും, എറണാകുളം അതിരൂപതയിലെ വളരെ വിലപിടിപ്പുള്ള ഭൂസ്വത്തുക്കൾ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി തന്നിഷ്ടപ്രകാരം നാമമാത്രമായ വിലകാണിച്ച് തീറാധാരം നടത്തി സർക്കാരിനേയും വിശ്വാസ സമൂഹത്തേയും വഞ്ചിച്ച് വൻതുകയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്മജിസ്ട്രേറ്റ് കോടതിയിൽ നിരവധി ക്രിമിനൽ കേസുകൾ എടുത്തിട്ടുള്ളതാണ്. അതുപോലെ മാനന്തവാടി രൂപതാബിഷപ്പും താമരശ്ശേരി രൂപതാബിഷപ്പും മറ്റ് പല രൂപതാ ബിഷപ്പുമ്മാരും സഭയുടെ ഭൂമി നാമമാത്രമായ വിലക്ക് വിറ്റ് പണതട്ടിപ്പ് നടത്തിപ്പോരുന്നവരാണ്. താമരശ്ശേരി രൂപതാബിഷപ്പ് തന്നിൽ നിക്ഷിപ്തമായി രിക്കുന്ന ആത്മീയതലം വിട്ട് തനിക്ക് വിലക്കിയിട്ടുള്ള ഭൗതിക നേട്ടം കരസ്ഥമാ ക്കുന്നതിനുവേണ്ടി പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളി സ്ഥലത്തും ചുണ്ടത്തും പൊയിൽ സെന്റ് ജോർജ്സ് പള്ളി സ്ഥലത്തും പള്ളി വികാരിമ്മാരുടെ മാനേജു മെന്റിൽ കരിങ്കൽ ക്വാറികൾ പ്രവർത്തിപ്പിച്ച് വൻതോതിൽ സ്ഫോടനം നടത്തി ലക്ഷത്തിൽപരം ഘനമീറ്റർ കരിങ്കൽ വിൽപന നടത്തി ദശലക്ഷകണക്കിനുരൂപ അനധികൃതമായി സമ്പാദിക്കുകയുണ്ടായി.

13. മേൽ വിവരിച്ച കരിങ്കൽ ഖനനത്തിന് യാതൊരു വിധ എക്സ്പോസീവ് മാനദ ങ്ങളും പാലിക്കാതെ അനധികൃതമായി ടൺ കണക്കിന് സ്ഫോടക വസ്തു ക്കൾ ശേഖരണം നടത്തി കൈവശം വെച്ച് സ്ഫോടനം നടത്തി കുറ്റകരമായി പ്രവർത്തിച്ചിട്ടുള്ളതാണ്. സർക്കാരിനെ വെട്ടിച്ച് കടത്തികൊണ്ട് പോയതിൽ പിടി കൂടിയ കരിങ്കല്ലിന് കേരള ഹൈകോടതിയുടെ WP(c) No 16197/2019-ാംനമ്പറിൽ ഉണ്ടായ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാർട്ട്മെന്റ് 31-03-2022ലെ 45/21-22/DOZ//M.1220/2020 ഉത്തരരവ് പ്രകാരം ബിഷപ്പ് റെമീജിയസ് പോൾ ഇഞ്ചനാനിക്ക് 2353013 രൂപ പിഴ ചുമത്തിയിട്ടുള്ളതാ

14. സീറോ മലബാർ സഭയുടെ വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളും നടപ്പ് രീതികളും പൈതൃകവും അനുസരിച്ച് മരിച്ചവരെ സംസ്കരിച്ചുപോരുന്ന പള്ളി സെമിത്തേരിയും പരേതരെ അടക്കം ചെയ്ത കല്ലറകളും പുണ്യഭൂമിയാണ്. പരേ തരെ ബഹുമാനിച്ച് ആദരിച്ച് സെമിത്തേരിയിൽ തിരുകർമ്മങ്ങൾ നടത്തി പരേത രുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥനകൾ അർപ്പിച്ചുപോരുന്നു. സെമിത്തേരിയും കല്ലറകളും നശിപ്പിക്കാതെ എക്കാലവും കാത്ത് പരിപാലിക്കാൻ ബിഷപ്പും ഇട വക വികാരിമാരും ബാദ്ധ്യസ്ഥരും കടപ്പെട്ടവരുമാണ്. വസ്തുതകൾ ഇങ്ങനെയി രിക്കെ താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് പോൾ ഇഞ്ചനാനിയും പുഷ്പ ഗിരി ലിറ്റിൽ ഫ്ളവർ പള്ളി വികാരി മാത്യു തകിടിയേലും ചേർന്ന് അനധികൃത ക്വാറി വികസനത്തിനുവേണ്ടി സെമിത്തേരി തകർത്ത് മൃതശരീരാവശിഷ്ടങ്ങൾ തുറസ്സായി തള്ളി അവ കാക്ക, പരുന്ത്, നരി, നായ്ക്കൾ തുടങ്ങിയ പക്ഷിമൃഗാതി കൾ കൊത്തിവലിക്കുന്നതിനും ഭക്ഷിക്കുന്നതിനും ഇടയാക്കി ക്രൂരത കാണിച്ച വ്യക്തികളാണ് ബിഷപ്പ് റെമീജിയസ് പോൾ ഇഞ്ചനാനിയും പള്ളി വികാരി മാത്യു തകിടിയേലും എന്ന വസ്തുത കൂടി അങ്ങ് അറിയണം.
15. പ്രകൃതി ദുരന്തമേഖലയായ ആനയോട് എന്ന സ്ഥലത്ത് കൂടരഞ്ഞി പഞ്ചായത്തി ന്റെയോ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെയോ ദുരന്തനിവാരണ വകു പ്പിന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ ജില്ലാ റവന്യൂ അധികാരി കളുടെയോ അനുമതികൾ കൂടാതെ വോൾട്ട് സെമിത്തേരി സ്ഥാപിച്ച് 2017 -18 കാലഘട്ടം മുതൽ പ്രസ്തുത വോൾട്ട് സെമിത്തേരിയിൽ അനധികൃതമായി മൃതശ രീരങ്ങൾ സംസ്കരിച്ച് (മറവ് ചെയ്ത് കുറ്റകരമായും വിശ്വാസ വിരുദ്ധമായും പ്രവർത്തിച്ചുവരുന്ന വ്യക്തികൾ കൂടിയാണ് ബിഷപ്പ് റെമീജിയസ് പോൾ ഇഞ്ചനാ നിയും പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളി വികാരിമാരും.

16. പരിസ്ഥിതി ദുരന്ത മേഖലയിൽ മല ഇടിച്ചു താഴ്ത്തി അനധികൃതമായി സെമി ത്തേരി സ്ഥാപിച്ചതിന് റെമീജിയസ് പോൾ ഇഞ്ചനാനിക്കും മറ്റും എതിരെ കേരള ഹൈക്കോടതി WP (C) No. 24475/2023 ആയും അനധികൃതമായി കരിങ്കൽ ക്വാറി നടത്തിയതിന് WP (C) No. 161972023 ആയും കാനൻ നിയമങ്ങളും അനുബന്ധ പള്ളിയോഗ നടപടി ക്രമങ്ങളും ഈ സഭയിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ R.FA No. 217/2017 ആയും സീറോ – മലബാർ സഭയിലെ ജനാഭിമുഖ കുർബാന അട്ടിമ റിക്കാൻ ശ്രമിച്ചുവരുന്നതിനെതിരെ കോഴിക്കോട് മുൻസിഫ് കോടതി II ൽ OS.No.485/2021 ആയും പള്ളിസെമിത്തേരി നശിപ്പിച്ച് മൃതശരീരങ്ങൾ പുറംതള്ളി യത് പുന:സ്ഥാപിച്ച് കിട്ടുന്നതിനും നഷ്ടപരിഹാരത്തിനും കോഴിക്കോട് മുൻസിഫ് കോടതി II ൽ OS.No.435/2019 ആയും ഉള്ള കേസുകളിലെ പ്രതികളാണ് ബിഷപ്പ് റെമിജിയോസ് പോൾ ഇഞ്ചനാനിയും മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേ രിയും മറ്റും. കൂടാതെ താമരശ്ശേരി രൂപതയിൽപ്പെട്ട വൈദികനായ ജോമോൻ കണ്ട ത്തിൻകരയും ചക്കിട്ടപ്പാറ FC കോൺവെന്റിലെ കന്യാസ്ത്രീയായ സിസ്റ്റർ റോസ്മിയും തമ്മിലുള്ള അവിഹിത ലൈഗിംക ബന്ധത്തിൽ ജനിച്ച കുഞ്ഞിന്റെ മാതൃത്വവും പിതൃത്വവും മറച്ചുവെച്ച് സഭയുടെ അനാഥാലയത്തിൽ തള്ളി അനാഥത്വം സൃഷ്ടിച്ച് ഏറണാകുളം ഫാമിലി കോടതിയേയും കബളിപ്പിച്ച് മക്കളി ല്ലാത്ത ഹിന്ദു ദമ്പതികൾക്ക് ദത്തുനൽകിയ കുറ്റകൃത്യങ്ങൾക്ക് കർതൃത്വം വഹിച്ച തിന് ക്രൈംബ്രാഞ്ച് സി.ഐ.ഡി അന്വേഷണ കേസിലും സെമിത്തേരി നശിപ്പിച്ച് മൃതശരീരങ്ങളും മറ്റും പുറംതള്ളിയതിനും എക്സ്പ്ലോസീവ് ലൈസൻസ് സമ്പാ ദിക്കാതെ ടൺ കണക്കിന് നിരോധിത സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനും നികുതി വെട്ടിപ്പിനും മറ്റും വടകര -കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി. അന്വേഷണം നടത്തി വരുന്ന കേസുകളിലെ കുറ്റവാളിയാണ് ബിഷപ്പ് റെമിജി യസ് പോൾ ഇഞ്ചനാനിയും മറ്റും എന്ന വസ്തുത അങ്ങ് തിരിച്ചറിഞ്ഞ് വത്തി ക്കാന്റെ പ്രതിനിധികളായി നിയമിതരായ ഈ മെത്രാൻമാരെ വത്തിക്കാൻ രാഷ്ട്രകോടതിയിൽ വിചാരണ ചെയ്ത് നടപടികൾക്ക് വിധേയരാക്കുന്നതിന് ആവശ്യ മായ റിപ്പോർട്ടുകൾ പോപ്പിന് നൽകണമെന്നും ആവശ്യപ്പെടുന്നു. ആയതിനാൽ കാത്തലിക് ലേമെൻസ് അസോസിയേഷൻ (CLA)അങ്ങയോട് ആവശ്യപ്പെടുന്നത് ഇതാണ്.

എ. ആറ് പതിറ്റാണ്ടുകളായി സീറോ – മലബാർ സഭയിൽ നിലനിൽക്കുന്ന ജനാഭി മുഖ കുർബാന സഭയിലെ എല്ലാ പള്ളികളിലും നിലനിർത്തി ആചരിക്കുന്നതിനാ വശ്യമായ നടപടികൾ സ്വീകരിക്കണം.

ബി. ക്രിസ്തീയതയ്ക്കും ഇന്ത്യൻ ഭരണഘടനക്കും ഈ സഭയുടെ പൈതൃകത്തിനും നിരക്കാത്തവിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രൂപതാമെത്രാൻമാരെ സംബന്ധിച്ച് തെളിവെടുപ്പ് നടത്തി ബഹു: പോപ്പിന് റിപ്പോർട്ട് കൊടുക്കണം.

സി. ക്രിസ്തീയ സഭയ്ക്കും വിശ്വാസികൾക്കും വൈദികർക്കും അപകീർത്തിയും അവ മതിപ്പും ഉണ്ടാക്കുന്ന സുസമ്മതിയില്ലാത്ത മെത്രാൻമാരെ സീറോ-മലബാർ സഭ യിൽ നിന്ന് തിരിച്ച് വിളിക്കുകയും സഭാസമൂഹത്തിന് സുസമ്മതരായ മെത്രാൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വേദി ഒരുക്കി തരുകയും ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close