പുൽപ്പള്ളി :- കുറുവാ ദ്വീപിൽ നിലവിൽ ഉള്ള ടൂറിസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് പിൻവലിക്കുകയും കൂടുതൽ പേരെ കുറുവായിലേക്ക് പ്രവേശിപ്പിക്കുന്നതിന് ദ്വീപിൽ ടൂറിസം കൈകാര്യം ചെയ്യുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറാവണം വയനാട് ടൂറിസം അസോസിയേഷൻ കുറുവാ ദ്വീപ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത്തരം നിയന്ത്രണങ്ങൾ ഭാവിയിൽ ടൂറിസത്തെ നശിപ്പിക്കും. കുറുവാ ദ്വീപിൽ മാത്രമല്ല മറ്റു ടൂറിസം കേന്ദ്രങ്ങളിലും ഉള്ള നിയന്ത്രണങ്ങൾ പിൻവലിക്കണം. എന്നാൽ മാത്രമേ വയനാട് കാണാൻ വരുന്ന ഒരു സഞ്ചാരിക്ക് എല്ലാ സ്ഥലവും കാണാൻ സാധിക്കുകയുള്ളൂ. നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോൾ പല ടൂറിസ്റ്റുകളും സ്ഥലങ്ങൾ കാണാതെ നിരാശരായി മടങ്ങുന്നത് പതിവാണ്. ഗവൺമെന്റ് നടപടി ഉണ്ടാകണമെന്ന് കുറുവാ ദ്വീപ് വയനാട് ടൂറിസം അസോസിയേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് ടൂറിസം അസോസിയേഷൻ കുറുവ ദീപ് കമ്മിറ്റി നിലവിൽ വന്നു പ്രസിഡന്റ് ആയി സാബു കുറുവ, സെക്രട്ടറി ആയി നിധീഷ്,വൈസ് പ്രസിഡന്റ് സുഗതൻ, ജോയിന്റ് സെക്രട്ടറി ആരുൺ, എക്സിക്യൂട്ടീവ് അഗ ങ്ങളായി ഫാത്തിമ,സുനിൽ, ഷിബു, സജീഷ്, ഗിരീഷ് എന്നിവരെ തിരഞ്ഞെടുത്തു.