തൃശൂർ: ഫേസ്ബുക്ക് സൗഹൃദ ത്തിലൂടെ ഐ.ടി ജീവനക്കാരന് നഷ്ടമായത് 95000 രൂപ. യുവാവിന്റെ പരാതിയിൽ തൃശൂർ സിറ്റി സൈബർ പൊലീസ് അന്വേഷണ മാരംഭിച്ചു. അമേരിക്കയിലെ ടെക്സസിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. വില്യംസെന്ന പേരിലാണ് തട്ടിപ്പുകാർ പരാതിക്കാരനായ യുവാവുമായി സൗഹൃ ദം സ്ഥാപിക്കുന്നത്. സൗഹൃദം മാസങ്ങൾ പിന്നിട്ടപ്പോൾ ‘ഡോ. വില്യംസ് ഇന്ത്യയിൽ വരാനും ആശൂപത്രി സ്ഥാപിക്കാനുമുള്ള ആഗ്രഹം അറിയിച്ചു. ആശുപത്രിക്ക് തനിക്ക് പാരമ്പര്യമായി കിട്ടിയ സ്ഥലം നൽകാമെന്ന് അറിയിച്ചതോടെ സ്ഥലം കാണാൻ എത്താമെന്ന് മറുപടി നൽകി.
മൂന്ന് ദിവസം കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽനിന്നെന്ന് പറഞ്ഞ് ഒരു സ്ത്രീ പരാതിക്കാരൻ്റെ മൊബൈലിൽ ബന്ധപ്പെ
ട്ടു. അമേരിക്കയിൽനിന്നെത്തിയ ‘ഡോ. വില്യംസി’ൻ്റെ ബാഗേജിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അത് നിങ്ങൾക്കായി കൊണ്ടുവന്നതാണെന്ന് പറയുന്നത് ശരിയാണോയെന്നും ചോദിച്ചു. തുടർന്ന് ഫോൺ വാങ്ങിയ ‘വില്യംസ്’ ഉപ കരണങ്ങളുടെ നികുതിയടക്കാൻ 45,000 രൂപ കടം ആവശ്യപ്പെ ട്ടു. തുടർന്ന് തട്ടിപ്പുകാർ നൽകി യ അക്കൗണ്ടിലേക്ക് പരാതിക്കാരൻ തുക ഗൂഗിൾ പേ ചെയ്യുനൽകി. അൽപസമയശേഷം ‘വില്യം സ് വീണ്ടും വിളിച്ച് തന്റെ കൈവശമുള്ള ഡോളർ ഇന്ത്യൻ രൂപയായി മാറ്റാൻ കൺവെർഷൻ ചാർജ് അടക്കാൻ സഹായം തേടി. മാറിയെടുത്താൽ ഉടൻ മുഴുവൻ തുകയും തിരിച്ചുനൽകാമെന്നും പറഞ്ഞു. ഉടൻ ‘സുഹൃത്ത്’ പറഞ്ഞ അക്കൗണ്ടിലേക്ക് 50,000 രൂപയും അയച്ചുനൽകി. ഒരുമണിക്കൂർ ക ഴിഞ്ഞപ്പോൾ ഒരു സ്ത്രീ വിളിച്ച് മാറ്റിയെടുത്ത തുകയിൽ 25,000 ഡോളറിന് തുല്യമായ തുക താങ്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക യാണെന്നും അതിന് 50,000 രൂപ ഫീസ് അടക്കണമെന്നും ആവശ്യ പ്പെട്ടു. കൈയിലുള്ള പണം തീർന്നതോടെ ആഭരണം പണയം വെക്കാനോ കടം വാങ്ങാനോ ആലോചിച്ചിരിക്കുമ്പോഴാണ് വിഷയം മറ്റൊരു സുഹൃത്തിനോട് പങ്കുവെച്ചതും സൈബർ തട്ടിപ്പാണെന്ന് തി രിച്ചറിഞ്ഞതും, പരാതി നൽകിയതോടെ വില്യംസെന്ന പേരിൽ യൂവാവിനെ വിളിച്ച ഫോൺ നമ്പറുകളും വാട്‌സ്‌ആപ്, ഫേസ്ബുക്ക് പ്രൊഫൈലുകളെല്ലാം പ്രവർത്തനരഹിതമായി.
ജാഗ്രത വേണമെന്ന് പൊലീസ്
1. സൈബർ തട്ടിപ്പുകാരുടെ ഏ റ്റവും വലിയ തട്ടിപ്പാണ് ആൾമാ റാട്ടം. ഇവർ യഥാർഥ വ്യക്തികളു ടെ ഫോട്ടോ മോഷ്ടിച്ച് അതേ പേ
ലോ സമൂഹ മാധ്യമ പ്രൊഫൈലു കൾ സൃഷ്ടിച്ച് വ്യക്തികളുമായി ആ ശയവിനിമയം നടത്തി വികാരപര മായ ബന്ധം സൃഷ്ടിച്ചെടുക്കുന്നു.
2. നിങ്ങളുടെ ഫേസ്‌ബുക്ക്, ഇ ൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാ ധ്യമ അക്കൗണ്ടുകളിൽനിന്നും വ്യക്തികളുടെ വിവരങ്ങൾ തട്ടി പുകാർക്ക് ശേഖരിക്കാൻ കഴി ഞ്ഞേക്കാം.
3. പണം ആവശ്യപ്പെട്ടുള്ള ടെ ലിഫോൺ വിളികൾ, ഇ-മെയിൽ സന്ദേശങ്ങൾ, വാട്‌സ്‌ആപ് ചാ റ്റുകൾ എന്നിവയോട് സൂക്ഷ്മത യോടെ പ്രതികരിക്കുക. എപ്പോ ഴും വിശ്വസ്തരുടെ സഹായം തേ ടുക. 24 മണിക്കൂറും പ്രവർത്തി ക്കുന്ന 1930 ടോൾഫ്രീ സൈബർ ഹെൽപ്‌പ്ലൈൻ സഹായം തേടു ക. സൈബർ തട്ടിപ്പു സംബന്ധ മായ പരാതികൾ നൽകുന്നതിന് ദേശീയ സൈബർ ക്രൈം റിപ്പോ ർട്ടിങ് പോർട്ടൽ സന്ദർശിക്കുക. https://cybercrime.gov.in/.