കോഴിക്കോട് : എഴുത്തുകാർ മാനവികതയുടെ കാവലാളുകൾ ആകണം.
എഴുത്തുകാർ നിർഭയരും മാനവിക മൂല്യങ്ങളുടെ കാവലാളുകളുമായി മാറണം. പുതിയ കാലം സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കർണ്ണതകളും, സ്വാതന്ത്ര്യ നിഷേധവും, മാനവിക വിരുദ്ധതയും കഥകളിൽ വരേണ്ടതുണ്ട്.സൂര്യശ്രീ നിമിഷിന്റെ “അഗ്നി” എന്ന പുതിയ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ കഥാകൃത്ത് ശ്രീ ഐസക് ഈപ്പൻ അഭിപ്രായപ്പെട്ടു. പുതിയ എഴുത്തുകാർ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ ആശയ പരിസരം കുറച്ചു കൂടി മാനവികവും മതരഹിതവും ജനാധിപത്യപരവുമായാൽ നന്ന്, അദ്ദേഹം പറഞ്ഞു . പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോൻ പുസ്തകം പ്രകാശനം ചെയ്തു. വിജയൻ കോടഞ്ചേരി ഏറ്റുവാങ്ങി. കെ.ജി.രഘുനാഥ്, ഡോ.എൻ.എം.സണ്ണി, സൂര്യശ്രീ നിമിഷ്, സി.പി.എം അബ്ദു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.