KERALAlocaltop news

കെ പി എം എ സിൽവർ ജൂബിലി ശനിയാഴ്ച

കോഴിക്കോട് : സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉൽപ്പാദകരുടെ കൂട്ടായ്മയായ കേരള പ്ലാസ്റ്റിക്ക്സ് മാനുവേക്ച്ചറേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച വൈ എം സി എ – മറീന റസിഡൻസിയിൽ നടക്കും. 11 ന് ശനിയാഴ്ച

ഉച്ഛയ്ക്ക് 12.30 ന്
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. . സംസ്ഥാന പ്രസിഡന്റ് എം എസ് ജോർജ് അധ്യക്ഷത വഹിക്കും. വെബ് സൈറ്റ് ലോഞ്ചിംഗ് മുൻ എം എൽ എ വി കെ സി മമ്മദ് കോയ നിർവ്വഹിക്കും. കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് – എം ഖാലിദ് മുഖ്യാതിഥിയാകും. രാവിലെ 10 മണി മുതൽ 12.30 വരെ ഇ പി ആർ നിയമം സംബന്ധിച്ച് ഈ മേഖലയിലെ പ്രമുഖർ സെമിനാറിൽ സംസാരിക്കും

.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന
വർക്ക് അവാർഡ് നൽകാനും സി പെറ്റ്, കുസാറ്റ് എന്നിവിടങ്ങളിൽ പോളിമർ ടെക്നോളജി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ദതിയും പ്രഖ്യപിക്കും. 2022 ജൂലായ് 1 മുതൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഇ പി ആർ നിയമം സംസ്ഥാനത്തെ വ്യവസായികൾക്ക് പ്രയാസപ്പെടുത്താതെ നടപ്പിൽ വരുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാറിനോട് അസോസിയേഷൻ അഭ്യർത്ഥിച്ചു. ചെറുകിട വ്യവസായികളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരുന്നത് ഒരു വർഷത്തിന് ശേഷമാക്കിത്തരണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close