KERALAlocaltop news

കോഴിക്കോട് നഗരസഭാ പദ്ധതി ആസൂത്രണം; കരടു നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി

** മുൻ വർഷത്തേതിന്റെ തനിയാവർത്തനം

കോഴിക്കോട്: കോർപറേഷന്റെ 2024-25 പദ്ധതി ആസൂത്രണം വർകിങ് ഗ്രൂപ്പകളുടെ കരട് നിർദ്ദേശങ്ങൾക്ക് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 146 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം. ഇതിൽ 130 കോടി പ്ലാൻ ഫണ്ടും 15 കോടി മെയിന്റനൻസ് ഗ്രാന്റുമാണ്. ബീച്ച്, ലിങ്ക് റോഡ് തുടങ്ങിയ 18 സ്ഥലങ്ങളിൽ പാർക്കിംഗിന് മാർക്ക് ചെയ്ത ഇടങ്ങളിൽ യൂസർ ഫീ പിരിക്കുന്നതിനായി ട്രാഫിക്ക് വാർഡൻമാരെ നിയമിക്കണമെന്നും നഗരത്തിലെ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മറ്റുറോഡുകളിലേക്കും ഇതേ സംവി ധാനം വ്യാപിപ്പിക്കണമെന്നുമുള്ളതടക്കം നിർദ്ദേശങ്ങൾ കടരട് രേഖയിലുണ്ടെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, ടി.റനീഷ്, സി.ദിവാകരൻ, വി.കെ.മോഹൻ ദാസ്, വി.പി.മനോജ്, ഒ.സദാശിവൻ, സുജാത കൂടത്തിങ്ങൽ, എൻ.സി.മോയിൻ കുട്ടി, എം.സി.സുധാമണി, കെ.നിർമ്മല, എസ്.കെ.അബൂബക്കർ, കെ.റംലത്ത് തുടങ്ങിയവർ സംസാരിച്ചു

പ്രധാന നിർദ്ദേശങ്ങൾ

നഗരത്തിലെ നടപ്പാതകൾ മനോഹരമാക്കുന്നതിന് സംവിധാനം .
തുറസ്സായ ഓടകൾ കവർ സ്ളാബിട്ട് സഞ്ചാര യോഗ്യമാക്കൽ.
സ്വകാര്യ പങ്കാളിത്തത്തോടെ നഗരമെങ്ങും ക്ലോക്ക് ടവറുകൾ .
നഗര റോഡുകളുടെ സൈൻ ബോർഡുകൾ സ്ഥാപിച്ച് റോഡ് ഗതാഗതം സുരക്ഷിതമാക്കൽ.
പൊതു ഇടങ്ങളിൽ പൊതു ജനങ്ങൾക്കായി വൈ ഫൈ സംവിധാനം .
നഗരത്തിൽ ഹാപ്പിനസ്സ് സെന്ററുകൾ .
മുതിർന്നവർക്കും  ഭിന്നശേഷിക്കാർക്കും കടപ്പുറത്ത് പ്രത്യേക മേഖല.
നഗരത്തിൽ ലോറി സ്റ്റാൻഡ് .
നഗരത്തിൽ എത്തുന്നവർക്ക് നഗര പ്രദേശങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവ വ്യക്തമായി അറിയുന്നതിനുള്ള ക്രമീകരണങ്ങൾ .
തെരഞ്ഞെടുത്ത റോഡുകൾ മാതൃകാ റോഡുകളായി ഉന്നത നിലവാരത്തിലുയർത്തുക.
നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കി അപ്ഡേഷൻ നടത്തുക.
ബസ് സ്റ്റോപ്പുകൾ നവീകരിക്കുക.
ടാഗോർ ഹാൾ ഉടൻ  പൊളിച്ചു മാറ്റി പെട്ടെന്ന് പുതിയത് പണിയുക.
ടൗൺ ഹാൾ പെയന്റിട്ട് മേൽക്കൂര മാറ്റി പണിയൽ.
ലൈബ്രററികൾ ഡിജിറ്റലൈസ് ചെയ്യുക.
കോഴിക്കോടിന്റെ പെരുമ വിളിച്ചറിയിക്കുന്ന ഡിജിറ്റൽ ഹോഡിംങ്ങ്സ് മറ്റു വകുപ്പുമായി ചേർന്ന് പണിയുക.
അന്യം നിന്നുപോയ തനത് കലകളും, സൗജന്യമായി നടത്തുന്ന കലാ പരിശീലനത്തിനുവേണ്ടി ആനക്കുളത്ത് ഒരു സെന്റർ.
മിഠായി തെരുവിലും മാനാഞ്ചിറ ഓപ്പൺ സ്റ്റേജിലും ദിവസവും കലാപരിപാടികൾ നടത്താനുളള സൗകര്യം ഒരുക്കൽ.
ഞെളിയൻ പറമ്പിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള തീം പാർക്ക് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close