local

എല്‍ പി ജി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലെ എല്‍പിജി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക്ക്, സാനിറ്റെയ്‌സര്‍ തുടങ്ങിയവയുടെ സൗജന്യ കിറ്റ് വിതരണം എം. പി എംകെ രാഘവന്‍ നിര്‍വഹിച്ചു.
എല്‍പിജി ഓട്ടോ ഡ്രൈവേഴ്‌സ്‌ വാട്‌സാപ്പ് കൂട്ടായ്മയുടെയും രാജീവ് നഗറിലുള്ള ഇവന്‍സ എംപോറിയ സ്ഥാപനത്തിന്റെ സഹകരണത്തോടെയായിരുന്നു ഇത്.
സുരക്ഷിത യാത്ര എന്ന ക്യാമ്പയിന് ഓട്ടോ അണുനശീകരണം നടത്തി തുടക്കമായി. ഓട്ടോറിക്ഷകള്‍ ഇവന്‍സ എംപോറിയയുടെ സഹകരണത്തോടെ നിത്യവും അണു നശീകരണം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇവന്‍സ എംപോറിയ മാനേജിങ് ഡയറക്ടര്‍ ശ്രീ ഷാഹിദ്, അസ സജീവ് കുമാര്‍, ജസ യാസര്‍ അറാഫത്ത്, അബൂബക്കര്‍,പി. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close