കോഴിക്കോട് : കൂടുതൽ അജണ്ട അവതരിപ്പിച് ചർച്ച കൂടാതെ പാസാക്കിയ കോർപ്പറേഷൻ ഭരണപക്ഷത്തിന്റെ സമീപനത്തിൻമേൽ ഓംബുസ് മാൻ വിചാരണ നടത്തി. .171 അജണ്ടകളുമായി കഴിഞ്ഞ വർഷം ജൂൺ 27ന് നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗ നടപടികളെ കുറിച്ച് യു ഡി എഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി. ശോഭിതയും കെ.മൊയ്തീൻ കോയയും സമർപ്പിച്ച ഹരജിയിലാണ് ഓംബുഡ്സ്മാൻ ജനാധിപത്യ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ടത്. ചർച്ചക്കും അഭിപ്രായ രൂപീകരണത്തിനും വിയോജിപ്പിനും ഒക്കെ അവസരവും സൗകര്യവും നൽകേണ്ടതാണ് കമ്മീഷൻ അഭിപ്രായപ്പെട്ടു . 171 അജണ്ടകളിൽ 13 എണ്ണം മാറ്റിവെച്ചതായി കോർപ്പറേഷൻ കമ്മീഷനെ അറിയിച്ചു. അടുത്ത ഹിയറിങ് ഏപ്രിൽ 26 ന് , മാറ്റിവെച്ചു. ഞെളിയം പറമ്പിൽ പ്രവൃത്തി നടത്തിയതിന് സോണ്ട ഇൻഫ്ര ടെക്ക് കമ്പനിക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച അജണ്ടയും കോതിയിലും ആവിക്കൽ തോടിലും എസ് ടിപി പദ്ധതി വീണ്ടും നടപ്പാക്കുന്നതിനെക്കുറിച്ചുമുള്ള അജണ്ടകൾ ആണ് ചട്ടങ്ങൾക്ക് വിരുദ്ധമായി വൈകിട്ട് 6 മണിക്ക് ശേഷം ചർച്ച കൂടാതെ പാസാക്കിയതായി പ്രഖ്യാപിച് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ യോഗം പിരിച്ചു വിട്ടത്. .ഇതിനെ ചോദ്യംചെയ്താണ് ഓംബുഡ്സ്മാൻ മുമ്പാകെ യുഡിഎഫ് ഹരജി സമർപ്പിച്ചത്.. ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച വായ്പയിൽ തിരിമറി നടത്തിയ ഒന്നാം വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കെതിരെ നൽകിയ മറ്റൊരു ഹരജിയിൽ ഫെബ്രുവരി രണ്ടിന് വിചാരണ നടക്കും