INDIAKERALAlocaltop news

ഇന്ത്യക്കാർക്ക് ജപ്പാനിൽ ധാരാളം അവസരങ്ങൾ

കോഴിക്കോട്: മറ്റു രാജ്യങ്ങളിൽ നിന്ന് ജപ്പാനിലേക്ക് ജോലിക്കും, സന്ദർശനത്തിനും,അല്ലാതെയും വരുന്ന ജനങ്ങളുടെ എണ്ണത്തെ ജനസന്ഖ്യാനുപാതയി നോക്കുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും വരുന്നവർ വളരെ കുറവാണെന്നും ചെന്നൈയിലെ ജാപ്പനീസ് കോൺസുലേറ്റ് ജനറലിലെ കോൺസുൽ ജനറൽ താഗ മസയുകി പറഞ്ഞു. അദ്ദേഹം ഇത് താരതമ്യപ്പെടുത്തിയത് ചൈനയിൽ നിന്നും ഒരു വർഷം അറുപത് ലക്ഷം ആളുകൾ ജപ്പാനിലേക്ക് വരുകയും ജപ്പാനിൽ നിന്ന് മുപ്പത് ലക്ഷം ആളുകൾ ചൈനയിലേക്ക് പോവുകയും ചെയ്യുന്നുണ്ട് ലോക ജനസംഘ്യയിൽ നിന്ന് ചൈനക്ക് മുന്നിൽ എത്തിയിട്ടുള്ള ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷം ആളുകൾ തൊഴിൽ സംബന്ധമായും അല്ലാതെയും ജപ്പാനിലേക്ക് എത്തുകയും , ജപ്പാനിൽ നിന്ന് ഒന്നര ലക്ഷം ആളുകൾ മാത്രമാണ് ഇന്ത്യയിലേക്ക് വരുകയും ചെയ്യുന്നത് ഇതുകൊണ്ട് തന്നെയാണ് ഇന്ത്യക്കാർക്ക് ജപ്പാനിൽ വളരെയധികം സാധ്യതകൾ ഉണ്ടെന്ന് പറയുന്നത്.

ഒയിസ്ക ഇന്റർനാഷണലും റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയവുമായി ചേർന്ന് ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധങ്ങളുടെ എഴുപത്തി ഒന്നാം വർഷം പ്രമാണിച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘടാനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ.ബിനോയ് കുമാർ ദുബേ (ക്യൂറേറ്റർ & പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം) അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ശ്രീ. എം. അരവിന്ദ ബാബു (ഡയറക്ടർ & സെക്രട്ടറി ജനറൽ ഒയിസ്ക ഇൻർനാഷണൽ) സ്വാഗതവും, ഫൗസിയ മുബഷിർ നന്ദി രേഖപ്പെടുത്തി , പ്രൊഫ്. തോമസ് തേവര മുഖ്യ പ്രഭാഷണം നിർവഹിച്ചു ഒയിസ്ക സോഷ്യൽ അവേർനെസ്സ് ആൻഡ് ലീഡർഷിപ് ട്രെയിനിങ് പ്രോഗ്രാം അംഗങ്ങളായ ജോസ്‌വിൻ ടോം, ദിയ ബേബി ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു , വി. പി സുകുമാരൻ, വി പി ശശിധരൻ, പി.കെ നളിനാക്ഷൻ , പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close