കോഴിക്കോട് : നടക്കാവ് ബിലാത്തികുളം അമ്പലത്തിനടുത്ത് വെച്ച് റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർച്ച ചെയ്ത പ്രസൂൺ (35. ) S/o പ്രവീൺ പ്രവീൺനിവാസ്,വെസ്റ്റ്ഹിൽ കോഴിക്കോട് എന്നയാളെ നടക്കാവ് ഇൻസ്പെക്ടർമാരായ പി.കെ. ജിജീഷ് , കൈലാസ് നാഥ് എസ്.ബി. എന്നിവർ ചേർന്ന് പിടികൂടി. 10 ന് രാവിലെ പരാതിക്കാരി തൻ്റെ മകനെ ബിലാത്തികുളത്തുള്ള പ്ലെ സ്കൂളിൽ കൊണ്ട് ചെന്നാക്കി താമസസ്ഥലത്തേക്ക് ഒറ്റക്ക് വരുമ്പോൾ സുമാർ 140000/- രൂപ വില വരുന്ന മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാല, പിറകിൽ നിന്നും ഓടിവന്ന് പ്രതി പരാതിക്കാരിയെ ഭയപെടുത്തി, തല കൈ കൊണ്ട് ബലമായി പിടിച്ചുവെച്ച് കഴുത്തിൽ അണിഞ്ഞ മാല പൊട്ടിച്ചെടുത്ത് കവർച്ച ചെയ്തു കൊണ്ടു പോവുകയയിരുന്നു. വെസ്റ്റിൽ ഭാഗത്ത് താമസിക്കുന്ന പ്രതിസ്ഥിരമായി ഈ ഭാഗത്ത് കൂടിയാണ് ദിവസവും ടൈൽസിൻ്റെ പണിക്ക് പോകാറ്. ഇടുങ്ങിയ ഈ വഴിയിൽ പകൽ സമയത്ത് അധികമൊന്നും ആളുകൾ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി ആദ്യമേ ആസൂത്രണം ചെയ്ത സ്കൂട്ടർ ദൂരെ നിറുത്തി, ഹെൽമെറ്റുമായി വന്ന് യുവതി വരുന്നത് വരെ കാത്തിരുന്ന് പിറകിലൂടെ വന്ന് മാലപ്പൊട്ടിച്ച് ഓടി പോവുകയായിരുന്നു. പരാതിക്കാരിയായ മാധവി ശ്രീജിത്തിൻ്റെ പരാതി പ്രകാരം കവർച്ചക്ക് കേസ് എടുത്ത നടക്കാവ്, പോലീസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ആദിവസം ആ വഴിയാത്ര ചെയ്ത മുഴുവൻ ആളുകളെയും നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണത്തിൽ പ്രതിയേയും വാഹനവും തിരിച്ചറിഞ്ഞ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇന്ന് രാവിലെ പ്രതിയെ ജോലിക്ക് പോകുന്ന സമയത്ത് ബിലാത്തികുളത്തിന് സമീപംവെച്ച് സ്കൂട്ടർ സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്ത ജില്ലാ ജയിലിലേക്ക് മാറ്റി..നടക്കാവ് സബ് ഇൻസ്പെക്ടർമാരായ പി.ലീല, ബിനു മോഹൻ, ബാബു പുതുശ്ശേരി, പി.സ്. ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, കെ.പി. മുജീബ് റഹ്മാൻ സി.ഹരീഷ് കുമാർ, പി.ശ്രീജേഷ് കുമാർ, ബബിത്ത് കുറുമണ്ണിൽ എന്നിവരും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും, സൈബർ സെല്ലിലെ പോലീസ് കാരനായ രാഹുൽ മാത്തോട്ടത്തിലുമാണ് പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.