KERALAlocaltop news

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: യുവതിയുടെ ആത്മഹത്യ; പ്രതിക്കെതിരെ പട്ടികജാതി പീഡന വകുപ്പും ചേർത്തു

 

കോഴിക്കോട്: ഹൈലൈറ്റ് മാളിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ യുവതിക്ക് ഒപ്പം താമസിച്ചിരുന്നയാളുടെ പേരിൽ പട്ടികജാതി പട്ടികവർഗ പീഡന നിയമത്തിലെ വകുപ്പുകൂടി ചേർത്തിട്ടുണ്ടെന്ന് കോഴിക്കോട് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പോലീസ് നിയമാനുസൃതം നടപടികൾ സ്വീകരിച്ചു വരുന്ന സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.

മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണറാണ് കേസ് അന്വേഷിച്ചതെന്ന് പോലീസ് കമ്മിഷണർ കമ്മീഷനെ അറിയിച്ചു. മരിച്ച യുവതിയെ പ്രതിയായ മുഹമ്മദ് അമൽ വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച താമസിപ്പിച്ചതായി അന്വേഷണത്തിൽ മനസിലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.’ പ്രതി വിവാഹം കഴിക്കുമെന്ന് യുവതി തൻ്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ ഇവർ വാടകക്ക് താമസിച്ചു.പ്രതി യുവതിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. 2023 ജൂലൈ 13 ന് അർധരാത്രിക്ക് ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടായി.. തുടർന്ന് ഗണപതിക്കുന്നിലെ വാടക വീട്ടിൽ യുവതി പടിക്കെട്ടിൻെറ കൈവരിയിൽ തൂങ്ങി മരിച്ചു. യുവതി പട്ടികജാതി വിഭാഗത്തിലുള്ളതാണെന്ന് മനസിലാക്കിയിട്ടും പ്രതി ലൈംഗികമായി ചൂഷണം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിലുണ്ട്. യുവതിയുടെ പിതാവ് കുറ്റ്യാടി സ്വദേശി ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close